Madhyapisasini

മദ്യപ്പിശാചി


ദിത്യചന്ദ്രന്മാരംഭോധിക്കുള്ളിൽ പോയ് 

മോദിച്ചു വാഴുന്നോരർദ്ധരാത്രി 

ഭൂതലമൊന്നാകെ മൂടി ജനതയ്ക്കു 

ഭീതിജനിപ്പിക്കുമന്ധകാരം 

ചോരണമാരണദുഷ്കർമ്മജാലങ്ങൾ 

നേരേ നടത്തുവാനൊത്തനേരം

ജീവചൈതന്യത്തെ പാടേ കവർന്നിട്ടു 

ജീവജാലത്തേ മയക്കിക്കൊണ്ട്

രാവിന്നധിപയായ് കേളിയാടീടുന്ന 

ദേവിയാം നിദ്രതന്നിന്ദ്രജാലം.

എങ്ങും നിശ്ശബ്ദത, സർവ്വത്ര ശാന്തത 

ഭംഗമിയലാത്ത നിശ്ചലത

ബ്രഹ്മാണ്ഡമാകവേ ഗാഢമാം നിദ്രയിൽ 

ചെമ്മേ ലയിച്ചു സുഖിച്ചിടുന്നു.

 

പെട്ടെന്നു ഭൂതലമൊന്നു കുലങ്ങി,നാ-

ടൊട്ടുക്കു ജീവികളമ്പരന്നു.

ഭൂഗോളം രണ്ടായി പിളർന്നതിനുള്ളിൽ നി-

ന്നാഗമിച്ചപ്പോളൊരുഗ്രമൂർത്തി. 

എട്ടു ദിഗന്തവും ഞെട്ടുമാറായവ- 

ളട്ടഹസിച്ചൊന്നുയർന്നു മെല്ലെ. 

ഭൂമിയും സ്വർഗ്ഗവും പാതാളലോകവു-

മാമഹാഗംഭീരശബ്ദംകേട്ട്

സംഭ്രമം പൂണ്ടിട്ടിതെന്തെന്നറിയാതെ

സ്തംഭിച്ചു നിന്നുപോയൊട്ടുനേരം 

ഉഗ്രാട്ടഹാസം തുടർന്നവൾ പിന്നെയും 

വ്യഗ്രതയേകി ജഗത്തിനെല്ലാം. 

പേടിച്ചുജീവികളെങ്ങോട്ടെന്നില്ലാതെ-

യോടിത്തുടങ്ങീതു നാലുപാടും.

എട്ടു ദിക്കും നിറഞ്ഞംബരവീഥിയിൽ

 മുട്ടി വളർന്നുള്ളോരുഗ്രസത്വം

നോക്കുന്നദിക്കെല്ലാം കാണായി ഭൂമിക്കു 

വായ്ക്കുന്ന നാശത്തിൽ മൂർത്തി പോലെ.

 

കട്ടത്തീചിന്നും രണ്ടഗ്നിഗോളങ്ങൾ പോൽ 

വട്ടം കറങ്ങുന്ന നേത്രയുഗ്മം . 

വട്ടത്തിലങ്ങു കുഴിഞ്ഞിട്ടഗാധമാം 

പൊട്ടക്കിണറുപോൽ നാസാര രന്ധ്രo 

ദുർഗ്ഗന്ധപൂർണ്ണമാം ധൂമം വമിച്ചുകൊ- 

ണ്ടഗ്നി ഭൂഭ്യത്തിന്റെ ദ്വാരം പോലെ 

പാരം തുറന്നു മലർന്നുള്ള വക് ത്രമാം 

ഘോരകുഹരം മഹാവിരൂപം 

നീണ്ടു പലനിറം ചേർന്നുള്ള ദന്തങ്ങൾ 

കണ്ടാൽ വിറയ്ക്കുന്ന ദംഷ്ട്രയുഗ്മം. 

പാദയുഗ്മം കൊണ്ടു തട്ടിയുമാടിയും

മേദിനി തന്നിൽ വലിഞ്ഞിഴഞ്ഞും 

ഭദ്രകാളിക്കും ഭയം ജനിപ്പിക്കുന്ന 

രൗദ്രസ്വരൂപമായുള്ള നാക്ക് 

പട്ടിച്ചെവിപോലെ നീണ്ടുമടങ്ങി വീ –

ണോട്ടയില്ലാതുള്ള ശ്രോത്രയുഗ്മം 

അഗ്നിശിഖ പോലെ മേലോട്ടു തീണ്ടിട്ടു 

ശക്തിയേറീടുന്ന കേശപാശം

കൺപുരികങ്ങളും നെറ്റിയുമില്ലാതെ –

യമ്പോ! വിരൂപം വദനബിംബം! 

സ്ഥാനം പിഴച്ചിട്ടു മാറിന്നുമേലായി 

മാനദണ്ഡങ്ങൾക്കു കീഴ്പ്പെടാതെ 

ചക്രവാളത്തിന്റെ സീമയേ ചുംബിച്ചു

നില്കും മഹത്താമുദരഗോളം. 

അസ്ഥികൾ മാത്രമായുള്ളോരുമാറിട –

മെത്രയും നീണ്ടുള്ള കാൽകരങ്ങൾ. 

നീളം കുറഞ്ഞുതടിച്ചവിരലുകൾ 

വ്യാളനഖരങ്ങൾ ഭീകരങ്ങൾ.

ആനച്ചുവടുപോലുള്ള കാല്പാദങ്ങൾ

ശ്വാനന്റെ വാലുപോലുള്ള വാലും.

അംഗങ്ങൾ തോറും വളർന്നു വൻകാടുപോൽ

തിങ്ങിനിറഞ്ഞുള്ള രോമജാലം.

എന്തൊരു ഭീകര കോലമിതെന്നങ്ങു

ചിന്തിച്ചുനിന്നുപോയ് ലോകരെല്ലാം.

 

മുഷ്ടി ചുരുട്ടിക്കരങ്ങൾ വീശിക്കൊണ്ടു 

വട്ടംകറങ്ങിത്തുടങ്ങി ഭൂതം. 

പൊങ്ങാത്തദേഹത്തേപൊക്കിയിളക്കിക്കൊ –

ണ്ടങ്ങൊരു നൃത്തവുമാരംഭിച്ചു. 

പൊക്കമേറീടുന്ന പർവ്വതശൃംഗങ്ങ-

ളൊക്കെത്തകർത്തവൾ മുഷ്ടിയാലേ..

വാരിവാഹങ്ങളേയുത്തമാംഗംകൊണ്ടു 

താറുമാറാക്കി നിലത്തുവീഴ്ത്തി. 

പാദങ്ങൾകൊണ്ടു ചവിട്ടിത്തൊഴിച്ചവൾ 

മേദിനിമുക്കാലും ധൂളിയാക്കി.

ഓരോ ചവട്ടിന്നും പന്തുപോൽ ഭൂഗോളം 

ദൂരെത്തെറിക്കുന്നു ശക്തിയോടെ 

ചാരത്തടുപ്പിച്ചും വീണ്ടും ചവിട്ടിയും 

നേരേ തുടർന്നൊരു നൃത്തം മൂലം 

ഘോരകാന്താരങ്ങളൊക്കെത്തരിശായി 

വാരിധിയെല്ലാം കലങ്ങിപ്പോയി.

കുന്നും മലകളുമാറും പുഴകളു-

മൊന്നും തിരിച്ചറിയാതെയായി. 

ദിത്യചന്ദ്രന്മാരംഭോധിക്കുള്ളിൽ പോയ് 

മോദിച്ചു വാഴുന്നോരർദ്ധരാത്രി 

ഭൂതലമൊന്നാകെ മൂടി ജനതയ്ക്കു 

ഭീതിജനിപ്പിക്കുമന്ധകാരം 

ചോരണമാരണദുഷ്കർമ്മജാലങ്ങൾ 

നേരേ നടത്തുവാനൊത്തനേരം

ജീവചൈതന്യത്തെ പാടേ കവർന്നിട്ടു 

ജീവജാലത്തേ മയക്കിക്കൊണ്ട്

രാവിന്നധിപയായ് കേളിയാടീടുന്ന 

ദേവിയാം നിദ്രതന്നിന്ദ്രജാലം.

എങ്ങും നിശ്ശബ്ദത, സർവ്വത്ര ശാന്തത 

ഭംഗമിയലാത്ത നിശ്ചലത

ബ്രഹ്മാണ്ഡമാകവേ ഗാഢമാം നിദ്രയിൽ 

ചെമ്മേ ലയിച്ചു സുഖിച്ചിടുന്നു.

 

പെട്ടെന്നു ഭൂതലമൊന്നു കുലങ്ങി,നാ-

ടൊട്ടുക്കു ജീവികളമ്പരന്നു.

ഭൂഗോളം രണ്ടായി പിളർന്നതിനുള്ളിൽ നി-

ന്നാഗമിച്ചപ്പോളൊരുഗ്രമൂർത്തി. 

എട്ടു ദിഗന്തവും ഞെട്ടുമാറായവ- 

ളട്ടഹസിച്ചൊന്നുയർന്നു മെല്ലെ. 

ഭൂമിയും സ്വർഗ്ഗവും പാതാളലോകവു-

മാമഹാഗംഭീരശബ്ദംകേട്ട്

സംഭ്രമം പൂണ്ടിട്ടിതെന്തെന്നറിയാതെ

സ്തംഭിച്ചു നിന്നുപോയൊട്ടുനേരം 

ഉഗ്രാട്ടഹാസം തുടർന്നവൾ പിന്നെയും 

വ്യഗ്രതയേകി ജഗത്തിനെല്ലാം. 

പേടിച്ചുജീവികളെങ്ങോട്ടെന്നില്ലാതെ-

യോടിത്തുടങ്ങീതു നാലുപാടും.

എട്ടു ദിക്കും നിറഞ്ഞംബരവീഥിയിൽ

 മുട്ടി വളർന്നുള്ളോരുഗ്രസത്വം

നോക്കുന്നദിക്കെല്ലാം കാണായി ഭൂമിക്കു 

വായ്ക്കുന്ന നാശത്തിൽ മൂർത്തി പോലെ.

 

കട്ടത്തീചിന്നും രണ്ടഗ്നിഗോളങ്ങൾ പോൽ 

വട്ടം കറങ്ങുന്ന നേത്രയുഗ്മം . 

വട്ടത്തിലങ്ങു കുഴിഞ്ഞിട്ടഗാധമാം 

പൊട്ടക്കിണറുപോൽ നാസാര രന്ധ്രo 

ദുർഗ്ഗന്ധപൂർണ്ണമാം ധൂമം വമിച്ചുകൊ- 

ണ്ടഗ്നി ഭൂഭ്യത്തിന്റെ ദ്വാരം പോലെ 

പാരം തുറന്നു മലർന്നുള്ള വക് ത്രമാം 

ഘോരകുഹരം മഹാവിരൂപം 

നീണ്ടു പലനിറം ചേർന്നുള്ള ദന്തങ്ങൾ 

കണ്ടാൽ വിറയ്ക്കുന്ന ദംഷ്ട്രയുഗ്മം. 

പാദയുഗ്മം കൊണ്ടു തട്ടിയുമാടിയും

മേദിനി തന്നിൽ വലിഞ്ഞിഴഞ്ഞും 

ഭദ്രകാളിക്കും ഭയം ജനിപ്പിക്കുന്ന 

രൗദ്രസ്വരൂപമായുള്ള നാക്ക് 

പട്ടിച്ചെവിപോലെ നീണ്ടുമടങ്ങി വീ –

ണോട്ടയില്ലാതുള്ള ശ്രോത്രയുഗ്മം 

അഗ്നിശിഖ പോലെ മേലോട്ടു തീണ്ടിട്ടു 

ശക്തിയേറീടുന്ന കേശപാശം

കൺപുരികങ്ങളും നെറ്റിയുമില്ലാതെ –

യമ്പോ! വിരൂപം വദനബിംബം! 

സ്ഥാനം പിഴച്ചിട്ടു മാറിന്നുമേലായി 

മാനദണ്ഡങ്ങൾക്കു കീഴ്പ്പെടാതെ 

ചക്രവാളത്തിന്റെ സീമയേ ചുംബിച്ചു

നില്കും മഹത്താമുദരഗോളം. 

അസ്ഥികൾ മാത്രമായുള്ളോരുമാറിട –

മെത്രയും നീണ്ടുള്ള കാൽകരങ്ങൾ. 

നീളം കുറഞ്ഞുതടിച്ചവിരലുകൾ 

വ്യാളനഖരങ്ങൾ ഭീകരങ്ങൾ.

ആനച്ചുവടുപോലുള്ള കാല്പാദങ്ങൾ

ശ്വാനന്റെ വാലുപോലുള്ള വാലും.

അംഗങ്ങൾ തോറും വളർന്നു വൻകാടുപോൽ

തിങ്ങിനിറഞ്ഞുള്ള രോമജാലം.

എന്തൊരു ഭീകര കോലമിതെന്നങ്ങു

ചിന്തിച്ചുനിന്നുപോയ് ലോകരെല്ലാം.

 

മുഷ്ടി ചുരുട്ടിക്കരങ്ങൾ വീശിക്കൊണ്ടു 

വട്ടംകറങ്ങിത്തുടങ്ങി ഭൂതം. 

പൊങ്ങാത്തദേഹത്തേപൊക്കിയിളക്കിക്കൊ –

ണ്ടങ്ങൊരു നൃത്തവുമാരംഭിച്ചു. 

പൊക്കമേറീടുന്ന പർവ്വതശൃംഗങ്ങ-

ളൊക്കെത്തകർത്തവൾ മുഷ്ടിയാലേ..

വാരിവാഹങ്ങളേയുത്തമാംഗംകൊണ്ടു 

താറുമാറാക്കി നിലത്തുവീഴ്ത്തി. 

പാദങ്ങൾകൊണ്ടു ചവിട്ടിത്തൊഴിച്ചവൾ 

മേദിനിമുക്കാലും ധൂളിയാക്കി.

ഓരോ ചവട്ടിന്നും പന്തുപോൽ ഭൂഗോളം 

ദൂരെത്തെറിക്കുന്നു ശക്തിയോടെ 

ചാരത്തടുപ്പിച്ചും വീണ്ടും ചവിട്ടിയും 

നേരേ തുടർന്നൊരു നൃത്തം മൂലം 

ഘോരകാന്താരങ്ങളൊക്കെത്തരിശായി 

വാരിധിയെല്ലാം കലങ്ങിപ്പോയി.

കുന്നും മലകളുമാറും പുഴകളു-

മൊന്നും തിരിച്ചറിയാതെയായി. 

ചത്തു നിരന്നങ്ങുവീണ ജന്തുക്കളാൽ 

പാർത്തലം പോർക്കളമായിത്തീർന്നു.

ദുഷ്ടപ്പിശാചിയീഭീകരസംഭവ-

മൊട്ടുക്കുകണ്ടിട്ടു മോദമാണ്ടു. 

അട്ടഹസിച്ചവൾ പിന്നെയും പിന്നെയു- 

മഷ്ടദിക്ക് പാലന്മാർ ഞെട്ടും വണ്ണം. 

ഊക്കോടെ മർത്യരേ കൈയിലെടുത്തവൾ 

ഞെക്കിപ്പിഴിഞ്ഞു കുടിച്ചുചോര- 

കുത്തിപ്പിളർന്നു വയറുകൾ നിർദ്ദയം 

ചാർത്തി കുടൽമാല മാറിടത്തിൽ.

 

ചങ്കും കരളും പറിച്ചു ചവച്ചവൾ 

ശങ്ക കൂടാതെ നിലത്തുതുപ്പി. 

പൊട്ടിച്ചെടുത്തതലച്ചോറുദേഹത്തി –

ലൊട്ടുക്കുതേച്ചവൾ തുള്ളിച്ചാടി. 

ചോരപ്പുഴ തന്നിലിച്‌‌ഛപോലാറാടി 

ഘോരമായാർപ്പിട്ടു കേളിയാടി.

ഭൂതപ്രേതാദികൾപോലുമിതു കണ്ടു

ഭീതിക്കധീനരായെന്നേ വേണ്ടു.

ആധിയും വ്യാധിയുമേതും സഹിയാഞ്ഞു

മേദിനീ ദേവികരഞ്ഞുപാരം.

വിണ്ണവരെല്ലാമീസങ്കടം കണ്ടിട്ടു

കണ്ണീർ പൊഴിച്ചു സഹതപിച്ചു.

ഈമഹാഭൂതത്തിൽ മർദ്ദനം ഭൂമിയേ

നാമാവശേഷമാക്കീടുമെന്ന്

കില്ലുവെടിഞ്ഞങ്ങുറച്ചുഭൂവാസിക –

ളെല്ലാം നിരാശയിലാണ്ടു കേണു.

 

യാമങ്ങൾ മന്ദം കടന്നുപോയ്, മെല്ലെന്നു

താമാസാ നീങ്ങി കിഴക്കുനിന്നും. 

പങ്കമകന്നങ്ങു കാണുമാറായി ചില

തങ്കക്കിരണങ്ങൾ ദൂരെ ദൂരെ.

മുക്കാലും നിർജ്ജീവരായുള്ള മർത്യരി-

ലിക്കാഴ്ചയേതാണ്ടൊരാശ നല്കി.

തേതോശബ്ദത്തിൻ, താളമേളം ചേർന്നു 

ഗാനവും ദൂരെ മുഴങ്ങിക്കേട്ടു.

“കണ്ണു തുറക്കുവിൻ വേഗമുണരുവിൻ!

കണ്ണുകൾ നന്നായ് തുടച്ചുകാൺ‌മിൻ 

അന്ധകാരാവൃതമായ നിശീഥിനി 

ക്കന്തമണഞ്ഞുഷസ്സാഗമിച്ചു.

വേഗമുണരുവിൻ ബാലമാർത്താണ്ഡനു 

സ്വാഗതം പാടുവിൻ മാലോകരേ! 

നിർദ്ദയം നിങ്ങളേ മർദ്ദനം ചെയ്തൊരു 

മദ്യപ്പിശാചിയേ സംഹരിക്കാൻ,

ആയുധപാണികളായെഴുന്നേല്ക്കുവി –

നായോധനത്തിനു കോപ്പിടുവിൻ!

സൂര്യനുദിച്ചിതാപൊങ്ങുന്നു ശീഘ്രമി

കൂരിരുട്ടെല്ലാം പറന്നുപോകും.

മാർത്താണ്ഡദീപ്തിയിൽ ലോകം തെളിയുമ്പോൾ

മദ്യപ്പിശാചിമയങ്ങിപ്പോകും.

ഭീരുത്വം വിട്ടു നാമൊത്തൊരുമിച്ചെന്നാൽ

പോരിൽ തുലച്ചിടാമിന്നിവളേ.”

 

ആശാസന്ദായകമായൊരീഗാനത്തി –

ലാശ്വാസം പ്രാപിച്ച ലോകരെല്ലാം. 

തെല്ലും മടിക്കാതെ മദ്യപ്പിശാചിയേ 

കൊല്ലുവാൻ കോപ്പിട്ടു ധൈര്യപൂർവ്വം. 

ഊക്കോടേ ലോകത്തെപ്പന്താടിമേളിച്ച

ശക്തയാം ദുഷ്ടപ്പിശാചിയപ്പോൾ 

ജീവസംരക്ഷയ്ക്കു മാർഗ്ഗമാലോചിച്ചു 

കേവലം ഭീരുവായി ക്ഷീണയായി.

 

സൂര്യപ്രകാശം പരന്നു തുടങ്ങവേ

ധൈര്യവും വർദ്ധിച്ചുലോകർക്കെല്ലാം. 

അന്ധകാരത്തിന്റെ സന്തതിയാമവ 

ഉളന്ധയുമായ്ത്തീർന്നു തത്സമയം. 

വാളും വടികളും കല്ലും തടികളു –

മാളുകളെല്ലാം കരസ്ഥമാക്കി. 

മദ്യപ്പിശാചിയേ മർദ്ദനം ചെയ്യുവാ –

നുദ്യമം സത്വരമാരംഭിച്ചു. 

കോപവെറിപൂണ്ടമർത്യരാലോകത്തേ –

യാപാദചൂഡം ചതച്ചു നന്നായ്.

മദ്യപ്പിശാചിക്കീമർദ്ദനമേല്കവേ

ബുദ്ധിയിൽ കൗശലമൊന്നുദിച്ചു

ആദിത്യരശ്മികളംബരത്തിൽ നിന്നീ

മേദിനി തന്നിൽ വന്നെത്തിടാതെ

ശ്യാമളമായൊരു മൂടുപടം കൊണ്ടു 

ഭൂമിയേ മൂടിപ്പുതച്ചു നന്നായ്. 

 

മിത്രനുദിച്ചങ്ങുയരുന്നുമാലോക –

രത്രയും കേഴുന്നു കൂരിരുട്ടിൽ 

നട്ടുച്ചനേരവും രാവെന്നുചിന്തിച്ചീ

ദുഷ്ടപ്പിശാചിക്കു കീഴമർന്ന് 

കഷ്ടപ്പെട്ടീടുന്ന മാലോകരെയോർത്തു

പൊട്ടിക്കരയുന്നു ഭൂമിദേവി. 

ബുദ്ധിമാന്മാരെല്ലാം മദ്യപ്പിശാചിതൻ

വിദ്യയേ നന്നായ് മനസ്സിലാക്കി. 

മൂടുപടം കീറി സൂര്യപ്രകാശത്തിൽ 

ചാടിയിറങ്ങി കൃതാർത്ഥരായി.

അന്ധകാരത്തിന്നടിമകളായ്ത്തീർന്നോ-

രന്ധർക്കുമാർഗ്ഗം തെളിക്കുവാനായ്. 

പന്തം കൊളുത്തിക്കരങ്ങളിൽ രണ്ടിലു-

മേന്തുന്നു സത്തുക്കളന്നുമിന്നും.

ആഴ്ചകൾ മാസങ്ങളാണ്ടുകൾ നൂറ്റാണ്ടും

വീഴ്ചകൂടാതെ കടന്നുപോയി

മദ്യപ്പിശാചിക്കു കീഴ്പെട്ട ഭോഷന്മാ –

രദ്യാപി കേഴുന്നു കൂരിരുട്ടിൽ. 

ദീർഘസഹവാസം മൂലമിരുട്ടിനോ- 

ടാർക്കും വെറുപ്പിപ്പോളില്ലാതായി.

അത്രയുമല്ല വെളിച്ചം നയനങ്ങൾ-

ക്കെത്രയും ദുസ്സഹമായിത്തീർന്നു. 

അന്ധകാരം തന്നെയാശ്രയമെന്നവർ 

ചിന്തിച്ചുകണ്ണു തുറന്നിടാതെ

മദ്യപ്പിശാചിതൻ മൂടുപടത്തിൻ കീഴ് 

നിദ്ര ചെയ്തീടുന്നു സ്വസ്ഥരായി. 

 

നേത്രങ്ങളുണ്ടെന്നാൽ കാണുന്നില്ലൊന്നുമേ

ശ്രോത്രങ്ങളുണ്ടെന്നാൽ കേൾക്കുന്നില്ല.

ബുദ്ധിയുണ്ടെന്നാലുമൊന്നും ഗ്രഹിക്കുന്നി –

ല്ലിത്തരം ജീവിതമെത്രകഷ്ടം!

എന്തു നാം ചെയ്യാമീ സാധുക്കൾക്കായിട്ടു

ചിന്തിക്ക ലോകരേ! മാലോകരേ!

മദ്യപ്പിശാചിതൻ പാദത്തിൻ കീഴ്‌വീണു 

മർദ്ദനമേല്ക്കുമീ സോദരരേ

ഉദ്ധരിക്കാതെ നാമെന്തിനു ജീവിപ്പൂ! 

ബദ്ധപ്പെട്ടീടുക സത്തുക്കളേ! 

ഈ മഹാദുഷ്ടപ്പിശാചിയേ സംഹരി –

ച്ചാമോദം ലോകത്തിന്നേകിയെന്നാൽ 

സർവ്വതും മംഗളം, സർവ്വതും സമ്പൂർണ്ണം

സർവ്വതുമാനന്ദം, നിത്യാനന്ദം

 

(സദ്ഗുരു മാസിക 1938)