സപ്‌തതിയും ഇലഞ്ഞിപ്പൂവും
“തലയെടുപ്പുള്ള ഒട്ടേറെ സാഹിത്യകാരന്മാരെ ഒരേ പൂപ്പന്തലിൽ ഒരേ വേദിയിൽ ഒരു മിച്ചണിനിരത്തി അവരുടെ സംസാരത്താൽ ഇലഞ്ഞിയുടെ അന്തരീക്ഷം മുഖരിതമായ ആദ്യ ദിനവും അതുതന്നെ.”
“വിദ്യാസമ്പന്നരും അല്ലാത്തവരുമായി നാട്ടിലുള്ള ജനാവലി ഒന്നടങ്കം ഒരേ മനഃസ്ഥിതി യോടെ, ഒരേ ഗ്രൗണ്ടിൽ സമ്മേളിച്ച സംഭവവും ഇലഞ്ഞിയുടെ ചരിത്രത്തിൽ ഇദംപ്രഥമമായി നടന്നു.”


അഭിവന്ദ്യ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ തിരുമേനിയാണ് അന്നത്തെ പൊതുസ മ്മേളനം ഉദ്ഘാടനം ചെയ്‌തത്. ബാലികാബാലന്മാരുടെ താലപ്പൊലി, നൃത്തം മുതലായവ യോടുകൂടി തിരുമേനിക്കു നല്‌കപ്പെട്ട വരവേല്‌പ് വളരെ കേമമായിരുന്നു. അന്നത്തെ ഉദ് ഘാടനപ്രസംഗത്തിലാണ് അദ്ദേഹം ‘ഇലഞ്ഞിപ്പൂവ്’ എന്ന പേരിൽ എന്നെ അഭിസംബോധന ചെയ്തത്.















