Awards

അവാർഡുകൾ


Bene Merenti

ബെനെമേരെന്തി മെഡൽ 

കത്തോലിക്കാ സഭയ്ക്ക് ദീർഘവും അസാധാരണവുമായ സജീവസേവനം നൽകുന്നതിന് പുരോഹി തർക്കും അൽമായർക്കും മാർപാപ്പ അംഗീകാരം ആയി നൽകുന്ന മെഡൽ ആണ് ഇത്. കൈ ഉയർത്തി അനുഗ്രഹിച്ചു കൊണ്ട് നിൽക്കുന്ന ക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്ത സ്വർണ്ണ ഗ്രീക്ക് കുരിശാണ് ഇത്. കുരിശിന്റെ ഇടതു കൈയിൽ പാപ്പായുടെ പ്രതീകമായ ടിയാരയും കുരിശുള്ള താക്കോലും ഉണ്ട്. വലതു കൈയിൽ നിലവിലെ പാപ്പായുടെ മുദ്രയും ഉണ്ട്. ഈ കുരിശ് പേപ്പസിയുടെ നിറങ്ങളായ മഞ്ഞയും വെള്ളയും റിബണിൽ ബന്ധിച്ചിരിക്കുന്നു. ബെനെമെരെൻ്റി മെഡൽ എന്നത് മാർപ്പാപ്പ, പുരോഹിതന്മാർക്കും, സാധാരണക്കാർക്കും  കത്തോലിക്കാ സഭയോടുള്ള സേവനത്തിന് നൽകുന്ന ഒരു മെഡലാണ്.  തുടക്കത്തിൽ ആർമിയിലെ സൈനികർക്കുള്ള ഒരു അവാർഡായി സ്ഥാപിക്കപ്പെട്ട ഇത്, ഇപ്പോൾ ഒരു സിവിൽ ബഹുമതിയാണ്, എങ്കിലും പൊന്തിഫിക്കൽ സ്വിസ് ഗാർഡിലെ അംഗങ്ങൾക്ക് ഇത് ഇപ്പോഴും നൽകാം.


Cheppedu

ചെമ്പ് തകിടിൽ എഴുതിയ രേഖ,ചെമ്പ് പട്ടയം എന്നൊക്കെയാണ് ചെപ്പേട് എന്ന വാക്കിന്റെ അർത്ഥം. താമ്രപത്രം എന്നും ഇതിന് അർത്ഥമുണ്ട്. ക്രിസ്തുവിന് മുമ്പ് മൂന്നാംശതകം മുതൽ പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മയുടെ കാലം വരെ രാജശാസനങ്ങൾ ചെപ്പേടുകൾ ആയാണ് ലിഖിതം ചെയ്തത്.കേരള കത്തോലിക്ക അല്മായ അസോസിയേഷൻ മഹാകവിയിത്രി മേരി ബെനീഞ്ഞാമ്മ യുടെ സാഹിത്യ സംഭാവനകൾ പരിഗണിച്ച് ചെമ്പ് തകിടിൽ ലിഖിതമായ ഒരു പുരസ്കാരം 1981 ൽ സമർപ്പിക്കുകയുണ്ടായി. ചെമ്പു ഫലകത്തിൽ ലേഖനം ചെയ്തിരിക്കുന്നതിനാൽ ഉപഹാരത്തെ ചെപ്പേട്   എന്ന് വിളിച്ചു.


Sahithyatharam Award

കേരള ക്രിസ്ത്യൻ റൈട്ടേഴ്സ് ആൻഡ് ജേർണലിസ്റ് ഫെലോഷിപ് അതിന്റെ സ്ഥാപനത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മഹാകവി സി മേരി ബനീഞ്ഞായുടെ കാവ്യാസമാഹരമായ കവിതാരാമത്തിനു1968-ൽ നൽകിയ പുരസ്‌കാരം.