ബെനിഞ്ച ഫൗണ്ടേഷൻ

സി. മേരി ബനീഞ്ഞ ഫൗണ്ടേഷൻ ചരിത്രവഴികളിലൂടെ
“മലയാളഭാഷാദേവതയുടെ സവിശേഷമായ അനുഗ്രഹത്തിനു പാത്രമായി, മലയാളികളുടെ അഭിമാനാദരങ്ങൾ ആർജ്ജിച്ചു സമുല്ലസിക്കുന്ന റവ. സി. മേരി ബനീഞ്ഞ നമ്മുടെ കവയിത്രികളിൽ ഏറ്റവും ശ്രദ്ധേയയാണ്. കന്യാത്വം കൊണ്ടുള്ള പരിശുദ്ധി, സാഹിത്യസപര്യകൊണ്ടുള്ള യശോവി ലാസം എന്നീ രണ്ടു ഭാവങ്ങളും സുരുചിരമായി സമ്മേളിക്കുന്ന വ്യക്തിമാഹാത്മ്യമാണ് സി. മേരി ബനീഞ്ഞ അവർകൾക്ക് സിദ്ധമായിരിക്കുന്നത്. (ശൂരനാട്ട് കുഞ്ഞൻപിള്ള – അവതാരിക, മാർ ത്തോമ്മാ വിജയം).
മലയാളസാഹിത്യവിഹായസ്സിലെ അനി ഷേധ്യ കാവ്യതേജസ്സാണ് സി. മേരി ബനീഞ്ഞ. ബനീഞ്ഞാമ്മയുടെ ഓർമ്മ നിലനിർത്തുക, ബനീഞ്ഞാക്കവിതകൾ ആരാധകരുടെ നിരന്തര ശ്രദ്ധയിൽ കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങ ളോടെ 1997 മേയ് 15 ന് ‘ബനീഞ്ഞാക്കവിതകൾ’ പ്രകാശനം ചെയ്തു. ഡോ. കുര്യാസ് കുമ്പളക്കു ഴിയാണ് ബനീഞ്ഞാക്കവിതകളുടെ സമ്പൂർണ്ണ സ മാഹാരം തയ്യാറാക്കിയത്. 1998 ഡിസംബർ 12-ാം തീയതി പാലാ മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന സി. മേരി ബനീഞ്ഞ ജന്മശതാബ്ദി ആഘോഷം മേജർ ആർച്ചുബിഷപ് മാർ വർക്കി വിതയത്തിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ശ്രീ. കെ.എം. മാണി എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.

ബനീഞ്ഞാ ഫൗണ്ടേഷന്റെ ആരംഭവും വളർച്ചയും
ബനീഞ്ഞാക്കവിതകൾ ജനഹൃദയങ്ങളിൽ പുനഃ പ്രതിഷ്ഠിക്കാനും അധരപുടങ്ങളിൽ ചിരപരിചിതമാക്കു വാനും തീരുമാനിച്ചതിന്റെ ഫലമാണ് സി. മേരീ ബനീഞ്ഞാ ഫൗണ്ടേഷൻ. 2000 മാർച്ച് 15-ാം പാലാ, സി.എം.സി. പ്രൊവിൻഷ്യൽ ഹൗസിൽ സമ്മേളിച്ച യോഗത്തിൽ ശ്രീ. കെ.എം. മാണി ഫൗണ്ടേഷൻ ചെയർ മാനായും മദർ പ്രൊവിൻഷ്യൽ (സി. അഗസ്റ്റ) വൈസ് ചെയർമാനായും ഡോ. ബാബു സെബാസ്റ്റ്യൻ സെക്ര.
ട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ബനീഞ്ഞ ഫൗണ്ടേഷൻ നിലവിൽ വന്നു. 2002 മേയ് 22-ാം തീയതി പാലാ സബ് രജിസ്ട്രാർ ഓഫീസിൽ 8D/N/02 എന്ന രജിസ്റ്റർ നമ്പറോടെ സി. മേരി ബനീഞ്ഞാ ട്രസ്റ്റ് രജി സ്റ്റർ ചെയ്തു. സാഹിത്യത്തിനുള്ള സമഗ്രസംഭാവനക ളെ പരിഗണിച്ച് ബനീഞ്ഞ അവാർഡും ആദ്ധ്യാത്മിക സംഭാവനകളെ പരിഗണിച്ച് വാനമ്പാടി അവാർഡും ബനീഞ്ഞാ ഫൗണ്ടേഷൻ നൽകിപ്പോരുന്നു.
കാലം കാത്തുസൂക്ഷിക്കുന്ന അവാർഡു മുഹൂർത്തങ്ങൾ…














