Nanmakal Varshikkaname

നന്മകൾ വർഷിക്കണേ


ന്യയാമല്ഫോൻസാമ്മേ

നിത്യമാം സൗഭാഗ്യത്തിൽ

എന്നെയും സ്മരിക്കണേ, 

നന്മകൾ വർഷിക്കണേ

ഒന്നുതാനല്ലോ ഞാന

സ്നാനവേദി രണ്ടാൾക്കും

എന്നുമാ ബന്ധം ചിന്തി 

ച്ചഭിമാനിക്കുന്നു ഞാൻ

നല്ലവർക്കെല്ലാവരും

നല്ലവർ സുഹൃത്തുക്കൾ

തുല്യമായെല്ലാരോടും

സ്നേഹവും പുലർത്തിടും

എങ്കിലും പ്രത്യേകമാ

യവിടേയ്ക്കെന്നോടല്പം

ബന്ധമുണ്ടെന്നാണെന്റെ

ധാരണയകക്കാമ്പിൽ

തെറ്റുതന്നെയാകിലു

മങ്ങനെയിരിക്കട്ടെ.

മാറ്റുവാൻ -തിരുത്തുവാൻ

സാദ്ധ്യമല്ലോർത്തീടുമ്പോ

10

ഓർമ്മയിൽ പതിഞ്ഞിരു

ന്നീടുന്ന സഹായങ്ങ-

ളമ്മതൻ കരങ്ങളിൽ

നിന്നുതിർന്നവയെല്ലാം

ഉന്നതകൃതജ്ഞത

യ്ക്കർഹമാണമ്മേ, കനി-

ഞ്ഞിന്നുമെന്നഭ്യർത്ഥന

കേൾക്കണേ തൊഴുന്നു ഞാൻ.

“മുടന്തു സുഖപ്പെട്ടു

ദീർഘനാളായിട്ടുള്ള

കടുത്ത തളർവാത

രോഗവും സുഖപ്പെട്ടു.

വിക്കനും നിർവ്വിഘ്നമായ്

ഭംഗിയായ് സംസാരിച്ചു

ദുർഘടവ്യവഹാരം

ശാന്തിയിൽ സമാപിച്ചു.

ഭ്രാന്തനും സുബോധവാ

നായി ദൈവത്തെ വാഴ്ത്തി”.

സന്തതമിതേവിധം

ദൈവദാസിയാമങ്ങേ

തൃക്കരം വർഷിക്കുന്നോ

രദ്ഭുതസത്കൃത്യങ്ങൾ

മിക്കതും കണ്ടും കേട്ടും

ഞാനറിഞ്ഞിരിക്കുന്നു.

ആകയാൽ തപസ്വിനീ,

ഭക്തദാസിയാമങ്ങേ

പാവനപാദത്തുങ്കൽ

പാപി ഞാനർപ്പിക്കുന്നു.

പ്രാർത്ഥനാസമാഹാരം

പിന്നെയും നവീനമായ്

പേർത്തുമക്കൃപാദൃഷ്ടി

യതിലൊന്നെത്തിക്കണേ.

സംഗതിയെല്ലാമെന്റെ

ഹൃദയം നന്നായ് വായി- 

ച്ചങ്ങറിഞ്ഞാലും, രേഖ

പ്പെടുത്തേണ്ടതില്ലല്ലോ.

കരങ്ങൾ കൂപ്പിക്കൊണ്ടാ 

തൃക്കടാക്ഷത്തിൻ രശ്മി

വരുന്ന വിനാഴിക

നോക്കി ഞാനിരിക്കുന്നു.

30

മാരിവില്ലൊളിയോടേ

യതുവന്നെന്നെച്ചുറ്റി

മാരണമെല്ലാം നീക്കി

മംഗളം വർഷിക്കട്ടെ.

(അസ്സീസി, സെപ്തംബർ, 1967)