സിസ്റ്റർ മേരീ ബനീഞ്ഞ
മേരി ജോൺ തോട്ടം
കേരളത്തിലെ ഒരു കവയിത്രിയായിരുന്നു സിസ്റ്റർ മേരി ബനീഞ്ഞ അഥവാ മേരി ജോൺ തോട്ടം. മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയിട്ടുണ്ട്.
കാലഘട്ടം
1899 – 1985
അവാർഡുകൾ
ബെനേമെരേന്തി
പ്രസിദ്ധീകരണങ്ങൾ
21+ പ്രസിദ്ധീകരണങ്ങൾ
ജീവിത ചരിത്രം
History




സിസ്ററർ മേരി ബനീഞ്ഞ 1899 നവംബർ 6-ന് ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ജനിച്ചു. പിതാവ് ഉലഹന്നാൻ. മാതാവ് മാന്നാനം പാട്ടശ്ശേരിൽ മറിയാമ്മ. ആശാൻ കളരിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മാന്നാനം, മുത്തോലി, കോൺവെന്റ് സ്കൂളിൽ നിന്നു വെർണാക്കുലർ സ്കൂൾ ലീവിങ് സർട്ടിഫിക്കറ് കൊല്ലം എന്നിവിടങ്ങളിലെ സ്കൂളുകളിൽ തുടർവിദ്യാഭ്യാസം. മുത്തോലി നേടിയശേഷം വടക്കൻ പറവൂർ സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അധ്യാപികയായി. രണ്ടു വർഷത്തിനുശേഷം കൊല്ലം ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേർന്ന് മലയാളം ഹയർ പരീക്ഷ പാസ്സായി. തുടർന്ന് വടക്കൻ പറവൂരിൽ തന്നെ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ അധ്യാപിക.
സാഹിത്യ യാത്രകൾ
Literary Journeys

ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വടക്കൻപറവൂർ. സെൻ്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി. പിന്നീട് മലയാളം ഹയർ പരീക്ഷ പാസ്സായി. 1922-ൽ കുറവിലങ്ങാട് കോൺവെന്റ് സ്കൂൾ അധ്യാപിക. പിറ്റേവർഷം മുതൽ അവിടെ പ്രഥമാദ്ധ്യാപിക. അക്കാലത്ത് മേരി ജോൺ തോട്ടം എന്ന പേരിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ധാരാളം എഴുതി. കവിയെന്ന നിലയിൽ വ്യാപക മായ അംഗീകാരം നേടി. 1927-ൽ ആദ്യകവിതാസമാഹാരം ‘ഗീതാവലി’ പ്രസിദ്ധീകരിച്ചു. 1928 ജൂലൈ 16 ന് കർമ്മലീത്താ സന്ന്യാസിനീസമൂഹത്തിൽ ചേർന്നു. സി. മേരി ബനീഞ്ഞാ എന്ന സന്യാസനാമ വും സ്വീകരിച്ചു.
1950 ഇലഞ്ഞിയിൽ പുതുതായി ആരംഭിച്ച കോൺ വെന്റിലേക്കും സ്കൂളിലേക്കും സ്ഥലംമാറി. 1961-ൽ ജോലി യിൽനിന്നും വിരമിച്ചു.
1971-ൽ മാർപാപ്പാ ‘ബെനേമെരേന്തി’ ബഹുമതി നൽകി സാഹിത്യസേവനം അംഗീകരിച്ചു.
1981-ൽ കേരള കത്തോലിക്കാ അല്‌മായ അസ്സോസിയേഷൻ ചെപ്പേടു നൽകി ആദരിച്ചു.
കവിതാരാമം, ഈശപ്രസാദം, ചെറുപുഷ്‌പത്തിൻ്റെ ബാല്യകാലസ്‌മരണകൾ, വിധിവൈഭവം, ആത്മാ വിന്റെ സ്നേഹഗിത, ആധ്യാത്മികഗീത, മാഗി, മധുരമഞ്ജരി, ഭാരതമഹാലക്ഷ്മി, കവനമേള, മാർത്തോ മ്മാവിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം, കരയുന്ന കവിതകൾ, അമൃതധാര എന്നിവയാണ്
ബനീഞ്ഞാമ്മയുട പ്രമുഖ രചനകൾ. .’വാനമ്പാടി’.
അവാർഡുകൾ
Awards

- സാഹിത്യ സംഭാവനകൾക്കായി മാർപ്പാപ്പ നല്കിയ ‘ബെനേമെരേന്തി’ ബഹുമതി.
- ‘ഹാൻഡ് ബുക്ക് ഓഫ് ട്വൻറിയത്ത് സെഞ്ചുറി ലിറ്ററേചേഴ്സ് ഓഫ് ഇൻഡ്യ’ എന്ന ഗ്രന്ഥത്തിൽ ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിലെ പ്രമുഖരിൽ ഒരാളായി സിസ്റ്റർ ബനീഞ്ജയെ വിശേഷിപ്പിച്ചിരിക്കുന്നു.
സപ്‌തതിയും ഇലഞ്ഞിപ്പൂവും
Sapthathi

“ബഹുമാനപ്പെട്ട വികാരിയച്ചൻ്റെ ഉത്സാഹത്താൽ എൻ്റെ സപ്‌തതി ഒരു മഹോത്സവ മായി ഇലഞ്ഞിയിൽ കൊണ്ടാടപ്പെട്ടു. ഇലഞ്ഞിയുടെ മണ്ണിന് ഒരു കർദ്ദിനാളിൻ്റെ പദസ് ർശമേറ്റ് പവിത്രീകൃതമാകാനുള്ള ഭാഗധേയം ആദ്യമിയി സിദ്ധിച്ചത് അന്നാണ്.”
ബെനിഞ്ച ഫൗണ്ടേഷൻ
Beninja Foundation

ബനീഞ്ഞാക്കവിതകൾ ജനഹൃദയങ്ങളിൽ പുനഃ പ്രതിഷ്ഠിക്കാനും അധരപുടങ്ങളിൽ ചിരപരിചിതമാക്കു വാനും തീരുമാനിച്ചതിന്റെ ഫലമാണ് സി. മേരീ ബനീഞ്ഞാ ഫൗണ്ടേഷൻ. 2000 മാർച്ച് 15-ാം പാലാ, സി.എം.സി. പ്രൊവിൻഷ്യൽ ഹൗസിൽ സമ്മേളിച്ച യോഗത്തിൽ ശ്രീ. കെ.എം. മാണി ഫൗണ്ടേഷൻ ചെയർ മാനായും മദർ പ്രൊവിൻഷ്യൽ (സി. അഗസ്റ്റ) വൈസ് ചെയർമാനായും ഡോ. ബാബു സെബാസ്റ്റ്യൻ സെക്ര