Life History

ജീവിത ചരിത്രം

സിസ്റ്റർ മേരി ബനീഞ്ഞ 1899 നവംബർ 6 -ന ഇലഞ്ഞിയിലെ തോട്ടം കുടുംബ ത്തിൽ ജനിച്ചു. വാനമ്പാടി, ഇലഞ്ഞിപ്പൂവ് എന്നീ വിശേഷണങ്ങളാൽ അറിയപ്പെട്ടിരുന്ന മേരി ജോൺ തോട്ടം ഉലഹന്നൻ -മറിയാമ്മ ദമ്പതികളുടെ മകൾ ആയിരുന്നു. ആശാൻ കളരിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം മാന്നാനം, മുത്തോലി, കൊല്ലം എന്നിവിടങ്ങളിലെ സകൂളുകളിൽ തുടർ വിദ്യാഭ്യാസം നടത്തി. മുത്തോലി കോൺവെൻറ് സ‌കൂളിൽനിന്ന് വെർണാക്കുലർ സ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റ് നേടിയശേഷം വടക്കൻ പറവൂർ സെൻറ് തോമസ് പ്രൈമറി സ്കൂളിൽ അധ്യാപികയായി. രണ്ടു വർഷത്തിനുശേഷം കൊല്ലം ഗവൺമെൻറ മലയാളം സ്‌കൂളിൽ ചേർന്ന് മലയാളം ഹയർ പരീക്ഷ പാസായി. തുടർന്ന് വടക്കൻ പറവൂരിൽ തന്നെ ഇംഗ്ലീഷ് മിഡിൽ സ്‌കൂളിൽ അധ്യാപികയായി. 1922-ൽ കുറവിലങ്ങാട് കോൺവെൻറ് മിഡിൽ സ്കൂളിലെ അധ്യാപികയായും പിറ്റേ വർഷം മുതൽ പ്രഥമ അധ്യാപികയായും സേവനമനുഷ്‌ഠിച്ചു.


Family


Relatives


Schooling : Primary School : Mannanam


Teaching Field: Kuravilangad Primary School


1922: Headmistress, Kuravilangad Primary School

ഈ കാലത്ത് സാഹിത്യ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ക്രൈ സ്തവ കുടുംബമായിരുന്നു മേരി ജോണിന്റെത്. കോൺവെൻറ് സകൂളുകളിലെ പഠന വും അവിടങ്ങളിൽ തന്നെയുള്ള അധ്യാപനവും സാഹിത്യ പശ്ചാത്തലമുള്ളവയായി രുന്നില്ല. എങ്കിലും ബാല്യം മുതലേ പദ്യകൃതികളോടുണ്ടായിരുന്ന ആഭിമുഖ്യം മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ 24 വൃത്തം കയ്യിൽ കൊണ്ട് നടന്ന് ആവർത്തിച്ചു വായി ച്ചുറച്ച ശീലം സാഹിത്യ തൽപരനായിരുന്ന മാതുലൻ്റെ സഹവാസം, പിന്നീട് എഴുത്ത ച്ഛൻ കൃതികളുമായി നേടിയ ഗാഢ പരിചയം ഇവയൊക്കെ കൊച്ചുമേരിയിലെ ഉള്ളിലെ തീപ്പൊരി ഊതിക്കത്തിക്കാൻ സഹായിച്ച ബാഹ്യ ഘടകങ്ങൾ ആയിരുന്നു.

ബൈബിൾ ശ്രദ്ധയോടെ വായിച്ചുപസ്ഥിതമാക്കിയ മേരി ജോൺ ആധ്യാത്മികത യോടൊപ്പം സാരസ്വതത്തിൻ്റെയും ഉപരി ശിഖരങ്ങളിലേക്ക് അനുക്രമം നടന്നുകയറി. യേശുവും കന്യാമേരിയും ഹൃദയത്തിൽ പ്രതിഷ്‌ഠകളായി. വിശുദ്ധ ഗ്രന്ഥം കാവ്യ ജീവി തത്തിന്റെ ഊർജ്ജനിലയമായി യുവത്വത്തിൻ്റെ പക്വതവരാതെ കൈ വിറക്കുന്ന കൗമാ രത്തിൽ തന്നെ പരിശുദ്ധ അമ്മയെ കുറിച്ച് എഴുതിയ പദ്യശകലം ഇതിനുള്ള നിദർശന മാണ് സാധാരണ വ്യക്തികളിൽ നിന്നും കവികളിൽ നിന്നും വ്യത്യസ്‌തമായി ദ്വിമുഖ മായ ഒരു പ്രവാഹം മേരിയുടെ ഹൃദയത്തിൽ ഉറവ എടുത്തിരുന്നു.

ഇക്കാലത്ത് മേരി ജോൺ എന്ന തോട്ടം എന്ന പേരിൽ ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ കവിത പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.

1927-ൽ ആദ്യ കവിതാസമാഹാരം, ഗീതാവലി, മഹാകവി ഉള്ളൂരിന്റെ അവതാരികയോടെ പുറത്തു വന്നു. ഇതോടെ കവി നിലയിൽ വ്യാപകമായ അംഗീകാരം നേടി.


Milestones

1927: First Book –Geethavali Published

1929 January: Kavitharamam Published

കാവ്യദേവതയുടെ കടാക്ഷം അവളിൽ സവിശേഷമായി പതിഞ്ഞിട്ടുണ്ടെന്ന കണ്ടെത്തൽ ഗുരുജനങ്ങളെ യും അഭ്യുദയകാംക്ഷികളെയും ആഹ്ലാദിപ്പിച്ചിരുന്ന കാലത്ത് കുഞ്ഞുമേരി 1928 ജൂലൈ 16-ന’ സന്യാസം തിരഞ്ഞെടുത്തു

കവിയുടെ കന്യകാലയ പ്രവേശനം ആരുമറിയാതെ ആയിരുന്നില്ല. “ലോകമേ യാത്ര” എന്ന പ്രശസ്‌ത കവിത യാത്രാമൊഴിയായി രൂപംകൊണ്ടു. ദീപിക, കേരള സന്ദേശം, കർമല കുസുമം, സദ്ഗുരു, ചെറുപുഷ്‌പം, എന്നീ 5 പ്രസിദ്ധീകരണങ്ങളിൽ ആ കവിത പ്രസിദ്ധീകരിച്ചു. പിൽക്കാലത്ത് മേരി ബനീഞ്ഞയുടെ കവിയശസ്സിന ആധാര ശിലയായി പരിണമിച്ചതും ഈ ‘ലോകമേ യാത്ര” തന്നെ.

  • തുടർന്ന് കവിതാരാമം (1929),
  • ഈശപ്രസാദം (1934),
  • ചെറുപുഷ്പത്തിന്റെ ബാല്യകാലസ്മരണകൾ (1936), വിധിവൈഭവം (1936),
  • ആത്മാവിന്റെ സ്നേഹഗീത (1936),
  • ആധ്യാത്മികഗീത (1945),
  • മാഗി (1959),
  • മധുമഞ്ജരി (1961),
  • ഭാരതമഹാലഷ്മി (1962),
  • കവനമേള (1965),
  • മാർത്തോമ്മാവിജയം മഹാകാവ്യം (1970),
  • കരയുന്ന കവിതകൾ (1971),
  • ഗാന്ധിജയന്തി മഹാകാവ്യം (1977),
  • അമൃതധാര (1980) എന്നീ കൃതികൾ പ്രസിദ്ധീകൃതമായി.

10 ഖണ്ഡ‌കാവ്യങ്ങളും, മാർത്തോമാ വിജയം, ഗാന്ധിജയന്തി എന്നീ മഹാകാവ്യങ്ങളും, ഗീതാവലി, കവിതാരാമം, മധുമഞ്ജരി, കവനമേള, കരയുന്ന കവിതകൾ എന്നീ- കവിതാസമാഹാരങ്ങളിലൂടെയും അല്ലാതെയും പ്രസിദ്ധീകരിച്ച ഇരുന്നൂറിലധികം വരുന്ന ഒറ്റക്കവിതകളും.

തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരം തോട്ടം കവിതകൾ 1973-ലും രണ്ടാമത്തെ സമാഹാരം ലോകമേ യാത്ര മരണാനന്തരം 1986-ലും പുറത്തുവന്നു. ആത്മകഥ വാനമ്പാടിയും 1986-ലാണു പ്രസിദ്ധീകരിച്ചത്.

1950-ൽ ഇലഞ്ഞി ഹൈസ്കൂളിലേക്കു സ്ഥലം മാറി. 1961-ൽ ജോലിയിൽ നിന്നു വിരമിച്ചു. (സർട്ടിഫിക്കറ്റ് ബുക്കിൽ ജനനവർഷം 1901 എന്നാണു ചേർത്തിരുന്നത്).


Elanji School


Sapthathi


Memento Of Platinum


1981 May 21: Golden Jubilee Of Religious Commitment


Awards

ബനിഞ്ഞാക്കവിതകളുടെ കാവ്യ സുഗന്ധത്തിനുള്ള അംഗീകാരമായിരുന്നു 1971 മാർപാപ്പയിൽ നിന്ന് ലഭിച്ച ‘ബെനേമെരേന്തി’ എന്ന ബഹുമതിയും 1981 കേരള കത്തോ ലിക്ക അല്മായ അസോസിയേഷൻ നൽകിയ ചെപ്പേടും.

1971: Pope Paul Sixth Awarded Benemerenti For Honouring Her Contributions In Literature.

1981 May 24: Kerala Catholic Almaya Association Awarded Cheppedu

Sahithya Tharam Award

1983: Kerala Catholic Congress Award


1985 May 21: Death

കവികൾക്ക് മരണമില്ലെങ്കിലും 1985 മെയ് 21-നു ബനീഞ്ഞാമ്മയുടെ ദേഹവിയോഗത്തിന’ ഇലഞ്ഞി നാട് സാക്ഷിയായി.

ബനീഞ്ഞ ഫൗണ്ടേഷൻ, ബനീഞ്ഞ സാംസ്‌കാരിക സമിതി, ഇലഞ്ഞിപ്പൂവ്, മ്യൂസിയം എന്നിവ വഴി ബനീഞ്ഞാക്കവിതകൾ സഹൃദയരിലേക്കും ബനീഞ്ഞാമ്മയുടെ ഓർമ്മ ലോകജനതയുടെ ഹൃദയത്തിലേക്കും എത്തിക്കുന്നു


1997 May 15: Beninjakkavithakal
(Samboorna Kavitha Smaharam) Published