Prarthana-1

പ്രാർത്ഥന


അഖിലാണ്ഡമുടയോനേ,യാറടയാളത്താൽ 

അറിയപ്പെടുന്ന പരംപൊരുളേ

അവിടുത്തെ തിരുമുമ്പിൽ തലതാഴ്ത്തിക്കൈകൂപ്പി

അടിയങ്ങളെന്നുമാരാധിക്കുന്നു.

 

ആദിയില്ലാതെ സ്വയംഭൂവായുള്ളവൻ

അവസാനമില്ലാത്തോരശരീരിയും 

അളവറ്റ നന്മസ്വരൂപിയുമാമങ്ങേ-

 യ്ക്കനിശമാരാധനയർപ്പിക്കുന്നു.

 

പരമപ്രപഞ്ചത്തിന്റെ കാരണനങ്ങുന്നു

കാരണപൂരുഷൻ സർവ്വവ്യാപി

കാണാതെയറിയുന്നു കരളിൽ ഞാനങ്ങയെ

കാരുണ്യവാരിധേ പാഹി! പാഹി!!!

(പൂമ്പാറ്റ)