ഇലഞ്ഞിയുടെ വസന്തം

നല്ലകാലം വന്നു നമുക്കിലഞ്ഞി പൂത്തല്ലോ ശുഭം!
നല്ലപരിമളമെങ്ങും വീശിടുന്നല്ലോ
ക്രിസ്തുനാഥൻ സംവിധാനം ചെയ്ത നല്ല തോട്ടമിതു
പത്രോസ്,പൗലോസ്ശ്ലീഹന്മാരേയേല്പിച്ചിരിക്കാം
ഇക്കാണുന്ന മനോഹരദേവാലയമിലഞ്ഞിതൻ
പൂക്കുലയാണെന്നുള്ളതു വസ്തുതയത്രേ
അഴകേറിപ്പുതുതായിക്കാണുമീ സ്ഥാപനത്തിന്റെ
പഴമയാരറിയുന്നു നമ്മുടെ നാട്ടിൽ
എഴരനൂറ്റാണ്ടിലേറെക്കടന്നുപോന്നീ സ്ഥാപനം
പാഴുവാക്കല്ലോതുന്നതു സോദരരേ ഞാൻ.
മണ്ണാർക്കാട്ടേ ക്ഷേത്രമൊന്നിൽ പൂജാരിയായിരുന്നവൻ
ഉണ്ണികളില്ലാതെ ദുഃഖിച്ചൊരു ഭൂദേവൻ
ഒരു നിശീഥിനിയിലന്നീക്കാര്യമോർത്തകം തപി-
ച്ചിരിക്കുമ്പോളവനൊരു ദർശനമുണ്ടായ്
ഒരു ദിവ്യപ്രഭ പെട്ടെന്നൊരുസ്വരമെങ്ങുനിന്നോ
പരിഭ്രമിച്ചവൻ നാലുദിക്കിലും നോക്കി
ക്രിസ്തുവിന്റെ തനിരൂപമവൻ കണ്ടു സ്വരം കേട്ടു
നസ്രാണികളായിത്തീരൂ
നിങ്ങളെന്നാജ്ഞ
അവനതുലംഘിച്ചില്ല മതപരിവർത്തനം ചെ-
യ് തെവിടേയ്ക്കെന്നില്ലാതൊരു പലായനമായ്
അങ്ങുമിങ്ങും ചുറ്റിത്തിരിഞ്ഞവരുടെ പലായനം
മംഗളമായ്ചെന്നോരേടത്തവസാനിച്ചു.
അതിനിടയ്ക്കൊരുകുഞ്ഞുതങ്കക്കുടം കൈയിലുമായ്
അതുമൂലമവരേറ്റം കൃതാർത്ഥരായി
വടക്കുംകൂർ രാജാവിന്റെ ഭരണസീമയിലന്നൊ
രിടപ്രഭു- മുല്ലൂർ പ്രഭു -വസിച്ചിരുന്നു
അഭയമവർക്കു നല്കിയുദാരശീലനാമിട-
പ്രഭുതന്റെ സമീപത്തു താമസിപ്പിച്ചു.
ഭൂദേവകുടുബമെന്നു ധരിക്കയാൽ കൂടുതലാ-
യാദരവുമവരോടു കാണിച്ചിരുന്നു.
പരസ്പര രമ്യതയിലിരുകുടുംബങ്ങളുമ-
ന്നൊരു കുടുംബമെന്നപോൽക്കഴിഞ്ഞിരുന്നു.
ഒരു പുത്രി പ്രഭുവിനും: സമപ്രായം രണ്ടുപേർക്കും
ഒരുപോലെ വളർന്നവർ തരുണരായി
പിതൃക്കൾക്കും വന്നുകൂടി ജരാനരകളൊക്കെയു-
മതുമൂലം ചിന്തിച്ചവർ ഭാവിയെപ്പറ്റി
കുടുംബങ്ങൾ രണ്ടിന്റേയും നിലനില്പിനുള്ള മാർഗം
പടുത്വമോടവർ കണ്ടുപിടിച്ചു മോദാൽ
മറയ്ക്കാതെ മതപരരഹസ്യങ്ങൾ നമ്പൂതിരി
തുറന്നുവച്ചവിടെയാ പ്രഭുവിന്റെ മുമ്പിൽ
അനിഷ്ടമില്ലാതെ തമ്മിലഭിപ്രായങ്ങളുമേതും
നിനച്ചിരിക്കാത്തമട്ടിൽ യോജിപ്പിലായി
വിനീതരാം മക്കളുമാ പിതാക്കളിൽ കണ്ടിരുന്ന
മനോഭാവം വേണ്ടമട്ടിൽ മനസ്സിലാക്കി
ശുഭദിനമൊന്നുദിച്ചു കല്യാണത്തിൻ മേളങ്ങളും
പ്രഭുകുമാരിക്കു ചേർന്നവിധം നടന്നു.
അന്നുമുതലക്കുലീനകുടുംബങ്ങൾ രണ്ടുമൊന്നായ്
ച്ചേർന്നു നസാണിക്കുടുംബം തന്നെയായ്ത്തീർന്നു
അക്കുടുംബപാരിജാതം ശാഖോപശാഖകൾ വീശി
ദിക്കുതോറും തൈകളിട്ടുകൊടുത്തിരുന്നു.
അതിലൊന്നാണിലഞ്ഞിയിൽ എത്തിച്ചേർന്നുവരുപാകി
ത്തളിരിട്ടു തോട്ട’മായെന്നറിയേണം നാം.
നാലുനാസ്രാണിക്കുടുംബമാണുള്ളതന്നിലഞ്ഞിയിൽ
നാലിലൊന്നാമത്തേതാണിപ്പറഞ്ഞതോട്ടം
സ്ഥലത്തില്ല പള്ളിയെന്നാൽ ദിവ്യപൂജ മുടക്കായ് വാൻ
സ്ഥലംവിട്ടുമവർ പോയി കാൽനടയായി
ഇലഞ്ഞിക്കാർ പലപ്പോഴും പിറവത്തു പോയിരുന്നു
ചിലപ്പൊഴൊക്കെയും കടുത്തുരുത്തിയിലും
തോട്ടത്തിലെ കാരണവർ പിറവത്തുപള്ളിയിൽ പോയ്യ്
കൂട്ടത്തിലുണ്ടമ്മാമ്മയും; ഒരു ദിവസം
അപ്പാപ്പനകത്തു കടന്നൊരിടത്തു മുട്ടുകുത്തി
അപ്പോൾ കേക്കാമങ്ങേവശത്തൊരു വാഗ്വാദം.
ആനവാതിൽ കടക്കുവാൻ ചെന്നോരമ്മാമ്മയെച്ചില-
മാനിനിമാർ കൈവിരിച്ചു തടഞ്ഞുനിന്നു.
“ഞാനൊന്നങ്ങു കടക്കട്ടെ’ എന്നുചൊന്ന വൃദ്ധയോടാ-
മാനിനിയൊരുത്തിയേറും ധിക്കാരത്തോടെ
വേണമെങ്കിൽ പോകൂ തെല്ലു കുനിഞ്ഞെന്റെ കൈക്കു കീഴേ
ഏണാക്ഷിയവളാവയോവൃദ്ധയോടോതി
ആങ്ഹാ നിന്റെ കൈക്കുകീഴേ പോകേണ്ടവളല്ലെടീ ഞാൻ
മോഹം വേണ്ട നിനക്കെന്നെയവഹേളിക്കാൻ.
നട്ടുച്ചനേരത്തേ വെയിലൊട്ടുംതന്നേ കൂട്ടാക്കാതെ
മുട്ടുകുത്തി മുറ്റത്തിന്റെ നടുക്കാ വൃദ്ധ
ഉടനടി കാരണവരിറങ്ങി പള്ളിയിൽനിന്നും
മടിച്ചില്ല മുട്ടുകുത്തിയടുത്തുതന്നേ.
മടക്കയാത്രയിലവർ പരസ്പരം സംസാരിച്ചു
തിടുക്കത്തിലിലഞ്ഞിയിലൽ പള്ളി സ്ഥാപിക്കാൻ
“ഇനിയെന്റെ ദിവ്യപൂജ ഇലഞ്ഞിപള്ളിയിലെന്നു
ഘനഭാവത്തോടെ ധന്യ പ്രതിജ്ഞ ചെയ്തു.
തോട്ടത്തിലെ കാരണവർ കുറുപ്പും കൈമ്മളെക്കണ്ടു
വടക്കുംകൂർ, വില്ലാർവട്ടം ഭൂപന്മാരേയും
ആനുകൂല്യമെല്ലാം കിട്ടി പള്ളിക്കുവേണ്ടുന്ന സ്ഥലം
ദാനമായി സാമോദമായ് കൊടുത്തു കൈമ്മൾ
അടുത്ത ഞായറാഴ്ചയ്ക്കു മുമ്പുതന്നേയാ സ്ഥലത്തു പടുത്തുയർന്നൊരു
പള്ളി കാണുമാറായി
കോലാഹലമൊന്നുമില്ല ലളിതമായുള്ള പണി
വലുതാക്കിപ്പിന്നീടതു മേന്മയിലാക്കി.
ശപഥക്കാരിക്കു താങ്ങായവർക്കൊരു സഹോദരൻ
തപോധനൻ കത്തനാരുമുണ്ടായിരുന്നു.
ആദ്യപള്ളിയുദ്ഘാനം ചെയ്തു ദിവ്യപൂജയതി –
ലാദ്യമദ്ദേഹമർപ്പിച്ചു; ദൈവമേ സ്തോത്രം
സ്ഥാപനക്കാരനാം പത്രോസ് സത്യതിരുസ്സഭയുടെ
സ്ഥാപകന്റെയതേ നാമം പള്ളിക്കുമിട്ടു.
പൗലോസിന്റെ നാമധേയമൗചത്യമായ് കൂട്ടിച്ചേർത്തു
പാലിക്കുന്നാശ്ലീഹന്മാരീയിടവകയേ
അങ്ങുമിങ്ങുംനിന്നുവന്നുകൂടി പാർത്ത ജനങ്ങളും
മിങ്ങുതന്നേ പെരുകിയ സന്താനങ്ങളും
എല്ലാം കൂടി ജനതയ്ക്കു നില്ക്കുവാൻ വേണ്ടുന്ന സ്ഥല
മില്ലാതായി വലുതാക്കിപ്പണിതു പള്ളി
ഏഴു നൂറ്റാണ്ടിടയ്ക്കിത്ഥമേഴുവട്ടം പുതുപ്പണി
പാഴുവാക്കല്ലീപ്പള്ളിക്കു നടന്നിരിക്കാം.
ഇലഞ്ഞിയിലാദ്യപള്ളി ജന്മമാർന്നചരിത്രം ഞാ-
നലംഭാവത്തോടേയേവം പറഞ്ഞുവച്ചു.
വളർന്നതും ശീശ്മയോടു പടവെട്ടി ജയിച്ചതും
വളരെ ഞാൻ പറയാതെയറിയാമല്ലോ!
ഇനിയിതിനെതിരായിസ്സമരങ്ങളുണ്ടാകാതെ
അനന്തകാലമീപ്പള്ളി നിലനില്ക്കട്ടെ.
വേണമെങ്കിൽ പോകൂ തെല്ലു കുനിഞ്ഞെന്റെ കൈക്കു കീഴേ
ഏണാക്ഷിയവളാവയോവൃദ്ധയോടോതി
ആങ്ഹാ നിന്റെ കൈക്കുകീഴേ പോകേണ്ടവളല്ലെടീ ഞാൻ
മോഹം വേണ്ട നിനക്കെന്നെയവഹേളിക്കാൻ.
നട്ടുച്ചനേരത്തേ വെയിലൊട്ടുംതന്നേ കൂട്ടാക്കാതെ
മുട്ടുകുത്തി മുറ്റത്തിന്റെ നടുക്കാ വൃദ്ധ
ഉടനടി കാരണവരിറങ്ങി പള്ളിയിൽനിന്നും
മടിച്ചില്ല മുട്ടുകുത്തിയടുത്തുതന്നേ.
മടക്കയാത്രയിലവർ പരസ്പരം സംസാരിച്ചു
തിടുക്കത്തിലിലഞ്ഞിയിലൽ പള്ളി സ്ഥാപിക്കാൻ
“ഇനിയെന്റെ ദിവ്യപൂജ ഇലഞ്ഞിപള്ളിയിലെന്നു
ഘനഭാവത്തോടെ ധന്യ പ്രതിജ്ഞ ചെയ്തു.
തോട്ടത്തിലെ കാരണവർ കുറുപ്പും കൈമ്മളെക്കണ്ടു
വടക്കുംകൂർ, വില്ലാർവട്ടം ഭൂപന്മാരേയും
ആനുകൂല്യമെല്ലാം കിട്ടി പള്ളിക്കുവേണ്ടുന്ന സ്ഥലം
ദാനമായി സാമോദമായ് കൊടുത്തു കൈമ്മൾ
അടുത്ത ഞായറാഴ്ചയ്ക്കു മുമ്പുതന്നേയാ സ്ഥലത്തു പടുത്തുയർന്നൊരു
പള്ളി കാണുമാറായി
കോലാഹലമൊന്നുമില്ല ലളിതമായുള്ള പണി
വലുതാക്കിപ്പിന്നീടതു മേന്മയിലാക്കി.
ശപഥക്കാരിക്കു താങ്ങായവർക്കൊരു സഹോദരൻ
തപോധനൻ കത്തനാരുമുണ്ടായിരുന്നു.
ആദ്യപള്ളിയുദ്ഘാനം ചെയ്തു ദിവ്യപൂജയതി –
ലാദ്യമദ്ദേഹമർപ്പിച്ചു; ദൈവമേ സ്തോത്രം
സ്ഥാപനക്കാരനാം പത്രോസ് സത്യതിരുസ്സഭയുടെ
സ്ഥാപകന്റെയതേ നാമം പള്ളിക്കുമിട്ടു.
പൗലോസിന്റെ നാമധേയമൗചത്യമായ് കൂട്ടിച്ചേർത്തു
പാലിക്കുന്നാശ്ലീഹന്മാരീയിടവകയേ
അങ്ങുമിങ്ങുംനിന്നുവന്നുകൂടി പാർത്ത ജനങ്ങളും
മിങ്ങുതന്നേ പെരുകിയ സന്താനങ്ങളും
എല്ലാം കൂടി ജനതയ്ക്കു നില്ക്കുവാൻ വേണ്ടുന്ന സ്ഥല
മില്ലാതായി വലുതാക്കിപ്പണിതു പള്ളി
ഏഴു നൂറ്റാണ്ടിടയ്ക്കിത്ഥമേഴുവട്ടം പുതുപ്പണി
പാഴുവാക്കല്ലീപ്പള്ളിക്കു നടന്നിരിക്കാം.
ഇലഞ്ഞിയിലാദ്യപള്ളി ജന്മമാർന്നചരിത്രം ഞാ-
നലംഭാവത്തോടേയേവം പറഞ്ഞുവച്ചു.
വളർന്നതും ശീശ്മയോടു പടവെട്ടി ജയിച്ചതും
വളരെ ഞാൻ പറയാതെയറിയാമല്ലോ!
ഇനിയിതിനെതിരായിസ്സമരങ്ങളുണ്ടാകാതെ
അനന്തകാലമീപ്പള്ളി നിലനില്ക്കട്ടെ.
(ഇലഞ്ഞിദേവാലയം പുതുക്കിപ്പണിതപ്പോൾ എഴുതിയത്. 1984)
