ഒരു യുവകവിയുടെ അരങ്ങേറ്റം

അംഭോജം ഭോജഭോഭസുഭിതശുഭഭുഭു
ഭൂഭുഭൂഭൂതശുഭൂ-
രംഭസുംഭക്ഷദം ഭൂപ്രഭുജനനിദൽ-
ക്കുംഭിരംഭപ്രദംഭം.
അംഭസ്സംഭദ്വിദം ഭക്ഷുഭിതവിഭവഭാ
ജംഭരാഭാരദാ ഭാ
ശുംഭശ്ചുംഭദ്വിഡംഭദ്ടഭരഭരടഭീ
രേഭഭോ! ഭൂപ! ഭോ! ഭോ!
ഉച്ചചന്ദ്രദ്വിജേന്ദ്രദ്വിഗുണഗുണ
വരാജീവരാജീവരാജീ
വിഛിന്നാർത്ഥപ്പദാർത്ഥപ്രബലതര
പരാന്ന: പരാന്ന: പരാന്ന:
സ്വേച്ഛാമൂർത്താമത്തഭ്രമണഹര
കൃപാണീ കൃപാണി കൃപാണി
പുച്ഛഗ്രാഹിത്വരാഹി: ഖലഗുണത
കരാഷ്ഠം കരാഷ്ഠം കരാഷ്ഠം.
വിദ്വത്വം നിർദ്ധനത്വം വിധിമനമമിതം
കാമിതം ഖണ്ഡിതാർത്ഥം
സിദ്ധശ്രീസംയുതം ഷൾപദവിലസിതമ-
ക്കോവിദസ്സേ വിതാദം
ഔദ്ധത്യം പഞ്ചബാണക്ഷപിതശപിതരേ-
ഫാദികം മൂർത്തിജാലം
ബുദ്ധിപ്രാദുബ്ബുദാലി! വരധരകുബലി!
കുണ്ഡലി ചണ്ഡമൌലീ!
സൂമാനം സൂക്തിമാനം സുദലിതകലിത-
സ്സൂരിസൌരഭൂമാനം
സാമാന്യശ്രീനിദാനംസമുദിത വിഹിത-
സ്സാധിതാർത്ഥപ്രദാനം.
ഹേമാവിഷ്ടദ്വിലാസംഹിമധരകുമുദം.
കുഗ്മിതം കൂഗ്മളഘം
സീമാതീതപ്രമാദപ്രഘടിതകടിത-
പ്രേമമൂർത്തേ! നമസ്തേ!
(ദീപിക ഡിസംബർ 17, 1925)
