സന്ദേശം

ക്ഷമിക്കണേ, ഞാൻ ‘തിര’യുടെയകമേ ഘോഷാരീതിയിലാ-
ണിരിപ്പതെന്നാലെല്ലാമറിയാം രംഗവിധാനങ്ങൾ
അഭിജ്ഞരേ, എൻഗുണകാംക്ഷികളേ,തൊഴുത കരങ്ങളൊടേ
അകംനിറഞ്ഞ കൃതജ്ഞതയേഞാനറിയിച്ചീടുന്നേൻ.
1
ഞാനൊരു യോഗിനി, വാണീസേവിനി,യാശ്രമവിജനതയിൽ
വീണയുമേന്തിപ്പാടുകയാണെന്നറിയുന്നെല്ലാരും.
ഗാനംകേൾക്കാം ഗായികയെന്നെക്കാണാൻ നോക്കുമ്പോൾ
2
മാനികളേ, കണ്ടില്ലെന്നാലും കഥയില്ലതിലേതും.
ഇച്ഛാഭംഗംലേശവുമെന്യേയുദ്ദേശിച്ചതുപോൽ
ചർച്ചായോഗം സ്വരമാധുരിയിൽ വിജയിച്ചീടട്ടെ.
വ്യത്യാസംനഹി, മാമകചേതന സഭയതിലുണ്ടാകും
കൃത്യം നിറവേറ്റീടുകതന്നേ; എന്റെ നമോവാകം!
3
