Bharathamahalakshmi-006

ഈസ്റ്റിൻഡ്യാക്കമ്പനിക്കാർ ജാൻസി

കൈയടക്കുന്നു, വിപ്ലവത്തിനുള്ള ഒരുക്കം


ലിയുടെ മകുടദുര 

മൂലമൊരു കോളിളക്കം!

ആംഗലേയർക്കാധിപത്യം 

വേണമെന്നു വേറൊരാശ!

ജാൻസിയുടെ നെഞ്ചിടിപ്പു

 ദ്രുതതരമെന്നാരറിവൂ?

രോഗനില വൈദ്യവിദ്യാ 

പാടവമുള്ളവനറിയും.

1

റാണി ലക്ഷ്മീചാര ചക്ഷു- 

സ്സതിലുപരി ധീമതിയും 

കാണുവതുണ്ടപകടങ്ങൾ 

നോക്കിടുന്ന പ്രതിവിധികൾ.

നാരിസേന പുരുഷസേന 

യാകെ വീണ്ടും വിപുലമാക്കി 

പോരിനില്ല ചെറുതുഭീതി 

മാനിനിയാളബലയല്ല.

2

ബാഹ്യമായി ബഹളമൊന്നും 

കാട്ടിടാതെയനുദിനവും 

രാജ്യകാര്യം പതിവുപോലെ

 യാമഹതിനടത്തിവന്നു.

വന്നിതാചേർന്നതിനിടയിൽ 

കാത്തിരുന്ന കരിപടലം 

അന്നുവാഴും ഗവർണ്ണർ വഴി- 

യ്ക്കഹിതകരമൊരു ലിഖിതം

3

വിളംബരവും സംവഹിച്ചു

 പ്രതിനിധിയാം മേജർ എല്ലീസ് 

കുറഞ്ഞിടാത്ത പ്രൌഢിയോടെ 

രാജസദസ്സതിലണഞ്ഞു.

സമുചിതമായ് സ്വീകരിച്ചു 

സചിവമുഖ്യൻ തുടങ്ങിയുള്ള 

പ്രമുഖരെല്ലാം; റാണിലക്ഷ്മീ 

പടുതയിട്ടങ്ങകത്തിരുന്നു

4

വെളിയിലേക്കു വന്നിടുന്ന

സംഗതികളറിയുവാനായ് 

ക്ഷമവെടിഞ്ഞു കാത്തിടുന്നു 

റാണിതൊട്ടു സകലപേരും 

കുശലമാരാഞ്ഞാദ്യമായി- 

ട്ടതിനുശേഷം കൈയിലേന്തി

കലുഷവാർത്താലിഖിതപത്രം

സ്വരമുയർത്തിവായനയായ്

5

“റാണി ലക്ഷ്മ‌ിയറികവേണം

 സാധുവല്ല ദത്തെടുപ്പ് 

വേണ്ടപോലെയനുമതി മേൽ- 

കോയ്മ‌യോടു വാങ്ങിയില്ല 

ആകയാലാ സുതനുനാട്ടിൽ

 പിന്തുടർച്ച സുലഭമാവി- 

ല്ലാംഗലേയഭരണസുഖ- 

മനുഭവിക്കും ജാൻസിമേലിൽ.

6

കോട്ടവിട്ടുതരികവേണം 

താമസത്തിന്നിടവരാതെ 

പട്ടണത്തിൽ നൃപതിപാർത്ത 

സൌധമങ്ങേ സദനമാക്കാം. 

സ്ഥാവരങ്ങൾ ജംഗമങ്ങ- 

ളതിനൊടുചേർന്നുള്ള തങ്ങേ-

 യ്ക്കായിനല്കാ,മൊരു തുകയും

 പെൻഷനായിട്ടനുവദിക്കാം.”

7

“എന്തുപെൻഷൻ? വേണ്ട വേണ്ട, 

ഞാൻ തരികില്ലെന്റെ

ജാൻസി പൊന്തിവന്നു പടുതഭേദി- 

ച്ചൊരുസ്വര,മാസഭനടുങ്ങി. 

സാഭിമാന, ക്ഷുഭിതചിത്ത

 യടങ്ങിടാതെ വീണ്ടുമോതി- 

യാരോടെന്നില്ലാതെ പക്ഷേ- 

യരികിലുള്ളോർ കേട്ടിരിക്കാം.

8

“ഹൂണവർഗ്ഗം വളരെനാളീ 

ഭാരതത്തിലിതുവിധത്തിൽ 

വാണിടാമെന്നകതളിരിൽ 

കാണുവതുസ്വപ്ത്തമത്രേ.

 കാളപാനികടത്തിടേണം.

വന്നവഴിയിറക്കിടേണം 

ഭാരതത്തിൻ ഭരണചക്രം 

ഭാരതീയർ തിരിച്ചിടേണം.”

9

സഭപിരിഞ്ഞു; വാർത്തകേട്ട

 ജനതയേറ്റം ക്ഷുഭിതരായി

 സമരസന്നദ്ധതയവരി- 

ലുണർന്നുകോട്ടയ്ക്കരികിലെത്തി. 

പരിസരത്തിൽ കേട്ടിടുന്ന

ബഹളമെന്തന്നറിഞ്ഞറാണി

ശമികളെപ്പോൽ സ്വയമക്കി,

ക്ഷമയൊടാലോചനയിലാണ്ടു.

10

മന്ത്രിമാരും ജനകനുമു- 

ണ്ടന്തികത്തിൽനയപടുക്കൾ

 എന്തുവേണ്ടൂ ശുഭസമാപ്തി- 

യ്ക്കെന്നമട്ടിലവരെ നോക്കി.

താണു കുപ്പി, ഹിതമറിഞ്ഞ

 മന്ത്രിമുഖ്യൻ സ്വയമുണർത്തി

 “സാഹസം നാം കാട്ടിടാമോ? 

` സമരമിപ്പോൾ തുടങ്ങിടാമോ;

11

കാത്തിരിക്കാം കുറച്ചുകൂടി, 

ബ്രിട്ടനൊരു വൻകഴുകൻ

 ജാൻസിയേറ്റം ചെറിയരാജ്യം 

ചിറകൊടിഞ്ഞ കുരുവിയല്ലൊ.

ഒരുങ്ങിടുന്നു ഗൂഢമായി 

വലിയരാജ്യം പലതുമിപ്പോ- 

ളൊരുമയോടേ ഏറ്റുമുട്ടാം

വിജയമപ്പോൾ സുദൃഢമാക്കാം.”

12

ബോദ്ധ്യമായി നയവിദഗ്ദ്ധൻ 

മന്ത്രിചൊന്ന സമരതന്ത്രം 

രാജ്ഞിതന്നേയതിലുമേറ്റം

വലിയ തന്ത്രക്കാരിയല്ലോ. 

ഊക്കനായ വൈരിയോടു 

നേരിടേണ്ടി വന്നിടുമ്പോൾ 

ഐക്യമേറ്റം വലിയശക്തി, 

യായുധങ്ങൾ കാര്യമല്ല.

13

ഒരുവിളംമ്പം വന്നിടാതെ

 ത്വരിതമങ്ങു കൂടി ദർബാർ

 ഭരണകൂടം നയിച്ചിടുന്ന

 പ്രമുഖരെല്ലാം വന്നുചേർന്നു 

വിദിതമല്ലോസംഗതികൾ, 

മേലിലെന്തു നടപടിയെ- 

ന്നറിയുവാനുണ്ടാശപാരം; 

മ്ലാനരായിട്ടവരിരുന്നു.

14

സമയമായി, റാണിലക്ഷ്മി 

സഭയിലെഴുന്നെള്ളി മന്ദ- 

സ്മിതലസിതസുമുഖിയായും 

വേഷഭൂഷാദികളണിഞ്ഞും ‘

കിണികിണി’യെന്നൊരുകലാപ- 

ക്വണിതം!അപ്പോളത്ഭുതത്താൽ

 സിമിതമായ നിലയിലായി

രാജസഭയാകമാനം

15

സങ്കടത്തോടങ്കമാടും സമയ,

മെന്നാൽ വിനകളൊന്നും 

മങ്കമൗലിക്കക തളിരി- 

ലേശിടാത്ത വിധമിതോർത്താൽ.

എങ്കിലുമാ മഹതിയേതു- 

മപരിചിതയല്ലവർക്കു 

ശങ്കയറ്റനയമിതെന്നു 

പ്രതിഭയുള്ളോർ കണ്ടറിഞ്ഞു.

16

സഭ്യരാലേവന്ദിതയായ് 

രാജപീഠമലങ്കരിച്ചി- 

ട്ടു‌ലാക്ഷി സഭയിലാകെ

 തൃക്കടാക്ഷപ്രഭചൊരിഞ്ഞു.

നിമിഷനേരം മൗനമാർന്നു 

വീണ്ടുമൊന്നു പുഞ്ചിരിച്ചു 

മധുരശാന്തസ്വരമുയർത്തീ- 

ട്ടരുളിലക്ഷ്‌മീറാണിയേവം.

17

“പ്രിയതയേറും പ്രജകളെല്ലാ- 

മറിയുവാനായവരെയാകെ.

പ്രതിനിധാനം ചെയ്തിടുമി

സ്സഭയൊടായിച്ചിലതുചൊല്ലാം.

അറിവതല്ലൊ സംഗതിക-

 ളെങ്കിലുമൌദ്യോഗികമായ് 

പറകയത്രേ വിഹിതമെന്റെ

 കടമയുമാണതുനിനച്ചാൽ

18

ഗവർണ്ണർ നമ്മേയറിയിക്കുന്നു 

ദത്തെടുപ്പു, സാധുവല്ലെ- 

ന്നവരുതന്നേ ജാൻസിയുടെ

 ഭരണമേറ്റു നടത്തുമെന്നും.

ഉടയവനെപ്പിടിച്ചുകെട്ടി- 

കുടിയിറക്കും നടപടിയാ- 

മതിനെതിരായുടനടി നാം

 പൊരുതുകിലും വിജയമില്ല.

19

അടിവരുന്നോരിടമറിഞ്ഞു 

ചെകിടുകാട്ടും സാഹസത്തിൽ

 പെടുവതേറ്റം മൌഢ്യമെന്നു 

പടുകിളവന്മാരുമോതും 

അടങ്ങിനാമിന്നിരിക്കതന്നേ

ഗുണകരമെന്നോർത്തിടേണം 

ക്ഷുഭിതരായ ജനതയെങ്ങു-

 മിളകിടാതെ നോക്കിടേണം.

20

കോട്ടവിട്ടുമാറിടാനു

മുത്തരവുപോലെതന്നേ 

പട്ടണപ്രാസാദമതിൽ 

പാർത്തിടാനും ഞാനുറച്ചു.”

കേട്ടുചില ദീർഘനിശ്വാ- 

സങ്ങളെല്ലാമാസദസ്സിൽ 

“കഷ്ടമേയീജാൻസി വീണ്ടും

 ബ്രിട്ടനു കീഴ്പ്പെടുകയെന്നോ?”

21

“ഇല്ലയില്ല, സമയമായി- 

ല്ലെ’ന്നുമാത്രമരുളി 

റാണി കല്യതന്റെയാഴമേറു- 

മന്തരംഗമാരുകാണൂ! 

ശാന്തമായി, സഭപിരിഞ്ഞു; 

സംഗതികൾ വേണ്ടതുപോൽ

 ഭംഗിയായിത്തീർന്നുവെന്നോ? 

ശുഭസമാപ്തിയകലെനിൽപ്പൂ.

22

വലിയതിര ദൂരെനിന്നു-

 മുയരുകയാണതുവരുമ്പോൾ 

മലകളേയുമടിയിലാക്കി

മറിയുമെന്നു കരുതിടുന്നു 

പുകയുകയാണനലഗിരി,

 പൊട്ടിടുമ്പോൾ ശക്തിയേറും 

ഝരിനിരകൾ നീളെ നീളെ

ത്തരിശുകളെത്തീർത്തുപായും

23

തൊലിവെളുത്തകൂട്ടരെക്ക 

ണ്ടടിപണുതു ഭാരതീയർ 

നിലമറന്നും വിലകൊടുത്തും

കഴുതകളായ് കഴിയുകില്ല 

വിപണികളായ് വന്നുചേർന്ന 

കൂട്ടരല്ലേയാംഗലേയർ? 

മുഗളരുടെ പാദസേവാ-

നിരതരായി നിലയുറച്ചു

24

ദുരപെരുത്തു, പ്രകൃതിദേവി- 

യനുഗ്രഹിച്ച ഭാരതത്തെ 

കരണ്ടുകരണ്ടെടുത്തു പാടേ 

വിഴുങ്ങുവാനോ തുനിഞ്ഞിടുന്നു?

 അതുവരട്ടെ! ഭജനമങ്ങു 

കടന്നുചെന്നൂരാണ്മയായാ-

ലനുവദിച്ചു വിട്ടിടാമോ? 

പിടിച്ചു ദൂരെത്തുരത്തിടേണം

25

അതിനുവഴി നോക്കിടുന്നു 

വിരുതരായ ഭാരതീയർ, 

അപഹരണനയവിധേയ- 

മായലയും രാജ്യമെല്ലാം 

ഡൽഹി, ബിറൂർ, കല്ക്കട്ടായും,

 ലക്നൗ ജാൻസിയൊക്കെയിപ്പോൾ

ഡൽഹൌസിയോടെതിരുനില്ക്കും

 വിപ്ലവകേന്ദ്രങ്ങളത്രേ.

26

വിപ്ലവത്തിൻ ചരടുമേന്തി 

നിന്നുപേഷ്വാ മുന്നണിയിൽ 

ഗുപ്‌തദൂതർ പോയിരുന്നു 

രാജകൊട്ടാരങ്ങൾതോറും.

ഒത്തുചേർന്നു നൃപതിമാരു 

മിടപ്രഭുക്കന്മാരുമെല്ലാം 

രാത്രിതോറുമവിടവിടെ 

ഗൂഢസംഘം നടത്തിവന്നു

27

ആരുമൊന്നുമാംഹഗലേയർ 

മുന്നറിയാതൊരുദിവസം

ഭാരതത്തെ ബഹളരംഗ-

മാക്കിടുവാനവരുറച്ചു 

സത്വരമായതിനുവേണ്ട 

നടപടികൾ സ്വീകരിച്ചു 

ബുദ്ധിപൂർവ്വനയമിതെല്ലാ- 

മതിരഹസ്യമായിരുന്നു.

28