വിധവയായ ലക്ഷ്മീറാണിയുടെ രാജ്യഭരണം

ഉള്ളിലങ്ങനെ തിങ്ങിവിങ്ങിയ
ഖേദഭാരമടക്കിയും
കല്യകൃത്യവിലോപനം ചെറു-
തെന്നി ജോലികൾ നോക്കിയും
വല്ലഭൻ ഭരണം നടത്തിയി-
രുന്ന ജാൻസിയിലെത്രയും
തുല്യമറ്റൊരു മാതൃകാഭരണം
തുടങ്ങിമനസ്വിനി
1
മോചനം ജയിൽവാസികൾക്കഥ
നാടുതോറുമുഴന്നിടും
യാചകപ്പരിഷയ്ക്കതീവ സ-
മൃദ്ധിയായ് സുഖഭോജനം
രാജകോപനിമിത്തമായ് നിജ
രാജ്യസീമവെടിഞ്ഞവർ
രാജസേവകരാകുമാറവരേ
വിളിച്ചൊരു സാന്ത്വനം
2
എന്നുവേണ്ട പലേതരം കരു-
ണാസ്രവന്തികൾ മേന്മയിൽ
വന്നുമുന്നിൽ നിരന്നു നിസ്തുല
നാടകത്തിനു നാന്ദിയായ്.
ജാൻസി തന്നുടെ ലക്ഷ്മിയായി
നൃപാസനത്തിലിരുന്നൊരാ
റാണി ലക്ഷ്മി ജനാവലിക്കക-
താരിലും ശുഭലക്ഷ്മിയായ്.
3
ബദ്ധവൈരികളായ്ക്കഴിഞ്ഞവ-
രാമനസ്ഥിതി വിസ്മരി-
ച്ചാത്ത മോദമടുത്തു ഭാവിയിൽ
മൈത്രിതന്നെ പുലർത്തുവാൻ.
അത്രമാത്രമുദാരമായ് നയ
കോവിദാഗ്രണിയായഹോ
ഭർതൃപീഠവിഭൂഷയായ് പതി-
നെട്ടുകാരിയൊരത്ഭുതം.
4
പ്രായമെന്തിനു? ദീർഘദൃഷ്ടി-
യനമാണു കുലാംഗന-
യ്ക്കായഥാർത്ഥമടുത്തിടുന്നവർ
വേണ്ടമട്ടു ഗ്രഹിച്ചിടും.
നേടിമിത്രജനങ്ങളേയതി
ശക്തരേയവളെങ്ങുമേ
കൂടിസൈനിക സംഖ്യയും യുവ-
റാണിയുത്സുകയാകയാൽ.
5
സേനയിൽ മഹിളാവിഭാഗവു-
മുണ്ടവൾക്കു, രഹസ്യമായ്
മാനിനീമണിയോദ്ധ്റിതന്നെ
കൊടുത്തവർക്കു സുശിക്ഷണം.
റാണിനായികയായ് നടത്തി
യിരുന്നൊരാകളരിക്കക-
ത്തേണലോചനമാരനേകർ
കടന്നു യൌവനയുക്തകൾ.
6
ധീരനാരികൾ വാളെടുത്തു
ചുഴറ്റിടുന്നതു കാണുകിൽ
വീരകേസരിമാർ നമിച്ചിടും
മെന്നുതന്നെ പറഞ്ഞിടാം
തോക്കെടുത്തു പടക്കബാത്തു
നടത്തിരുന്നൊരുവേളയിൽ
നോക്കിനില്പവരത്ഭുതപ്പെടു,
മത്രശിക്ഷിതരായവർ
7
അങ്കവേഷ വിധാനസൽക്കവ
ചാദിയെന്നിവ സംഭരി-
ച്ചംഗരക്ഷകരാക്കി തന്നുടെ
നാരിസേനയെ റാണിയാൾ
മങ്കമാരവർ റാണിയേയൊരു
ദേവിയായ് ഭയഭക്തിയോ-
ടന്തരംഗമതിൽ പ്രതിഷ്ഠന-
ടത്തിയെന്നതു വാസ്തവം.
8
ഇപ്രകാരമകത്തുതന്നെ ക-
ഴിഞ്ഞുകൂടുകയെന്നതിൽ
സ്വപ്രജാപരിപാലനോത്സുക
തൃപ്തയാവുക സാദ്ധ്യമോ?
തൃപ്പദങ്ങളണച്ചു തൻപ്രിയ
രാജ്യസീമകളൊക്കെയും
ക്ഷിപ്രസാദ്ധ്യവിശുദ്ധി ചേർപ്പതി-
നോർത്തു മംഗളദേവത.
9
പക്വബുദ്ധികളുണ്ടവൾക്കുപ-
ദേശകർ ഗുണകാംക്ഷികൾ
മുഖ്യനായൊരമാത്യനുണ്ടു ഹി-
താനുവർത്തി മഹാശയൻ
മാർഗ്ഗദർശകരാണവൾക്കവർ
വേണ്ടപിന്തുണചെയ്തുകൊ-
ണ്ടാഗ്രഹം നിറവേറ്റിടുന്നതി-
ലത്യുദാരമനസ്കരും.
10
ആജ്ഞകൊണ്ടകമേയിരുന്നു ഭ-
രിച്ചിടുന്നൊരുനാടിനെ
രാജ്ഞിചുറ്റിനടന്നു കാണുവ-
തുത്തമം ശുഭദായകം
ഭാസ്കരൻ കിരണങ്ങളെങ്ങുമാ
യച്ചു ഭൂമിയെവേണ്ടപോൽ
നോക്കിടുന്നതു മൂലമാണിഹ
ഭൂതലത്തിലെ ഭൂതികൾ.
11
ആളകമ്പടി പൊന്നണിഞ്ഞ
കരിപ്രവീരർ തുറുപ്പുകൾ
കോമളാംഗികളായ തോഴിക-
ളംഗരക്ഷകസേനയും
ചാമരം കുട തൊട്ടതൊക്കെ
നിരന്നു നിന്നുയഥോചിതം
രാജകീയസവാരിയിങ്ങനെ
ജാൻസികാണുവതാദ്യമാം
12
ഇഷ്ടദേവതയെ ഭജിച്ചവൾ
തേരിലേറിയ മാത്രയിൽ
സുഷ്ഠുവായൊരു സുപ്രഭാതമ-
തിന്റെ പാടലരശ്മികൾ
നാട്ടിലാകെ വിരിച്ചുനല്ലൊരു
പട്ടുകംബളമെന്നപോൽ
കേട്ടുമംഗളകാഹളം വെടി-
യൊക്കെയാദരസൂചകം.
13
തോരണം വഴിനീളെയുണ്ടു, നി-
രന്നുനിന്നകുലാംഗനാ
മാരെടുത്തു പിടിച്ചൊരാമണി-
ദീപജാലവുമെങ്ങുമേ.
മാളികപ്പുറമേറിനിന്നവർ
പുഞ്ചിരിപ്പുതുപൂക്കളും-
സൌരംഭം കലരുന്ന പൂക്കളു-
മൊന്നുപോൽ വരിഷിക്കയായ്
14
തേരിലേക്കു തിരിഞ്ഞുനിന്നു
തിളങ്ങിടും നയനങ്ങളും
കോരകങ്ങൾ കണക്കുകൂമ്പി
നിരന്നുയർന്നകരങ്ങളും
ക്ഷീരസാഗരതുല്യമായ
ജനപ്പരപ്പിനിടയ്ക്കു നി-
ന്നാരവങ്ങളു മാരുവർണ്ണന
ചെയ്യുമാജയഘേഷവും!
15
സുപ്രസന്നമുഖങ്ങളെന്നിയെ
കാണ്മതില്ലൊരിടത്തിലും
കേൾപ്പതില്ല ജയാരവങ്ങളൊ-
ഴിച്ചു മറ്റൊരുശബ്ദവും.
അച്ഛനുണ്ടുദിവാൻജിയുണ്ടവർ
രാജ്യകാര്യവിചിന്തനം
മെച്ചമായി നടത്തിടുന്നിതു
രാജധാനിയിൽ രാപ്പകൽ.
16
റാണി വേണ്ട മനശ്ശരീരസു-
ഖത്തൊടൊത്തു സവാരിയായ്
കാണികൾക്കു വരപ്രദായിക
യായിനല്ലൊരുദേവിയായ്.
താവളസ്ഥലമെന്നുമുന്നറി-
വുള്ളെടങ്ങളിലാദരാ
ലാളുകൾ തടവെന്നിചെന്നു ത-
ടിച്ചുകൂടുകതന്നെയായ്.
17
ഒന്നുകണ്ടൊരുവാക്കു മിണ്ടുക
ഭാഗ്യദായകമെന്നൊരാൾ
ചെന്നു സങ്കടമൊന്നുണർത്തുകിൽ
ശാന്തികൈവരുമെന്നൊരാൾ
തൊട്ടുകൈവിരൽ തൻശിരസ്സില-
ണയ്ക്കുകിൽ ശുഭമാകവേ
കിട്ടുമെന്നു വിചാരമാർന്ന വ
യസ്സികൾ പലരങ്ങനെ.
18
വന്നതില്ല നിരാശലേശവു-
മാർക്കുമേതിലുമാവിധം
വന്ദ്യതന്റെ ജനങ്ങളോടിട
പെട്ടുപാരമുദാരയായ്.
എന്തിനേറെ? ജനങ്ങളും ഭര-
ണാധികാരിണിയും ശരി-
യ്ക്കന്തരംഗമടുത്തിടഞ്ഞു പു-
ലർത്തിസൌഹൃദമുത്തമം.
19
സാദരം മുഖദർശനത്തിനു
വന്നിടും പ്രഭുപത്നിമാർ-
ക്കാദരാഞ്ജലി നല്കുവാന്മടി
കാട്ടിയില്ലവൾ ലേശവും
ആടയാഭരണങ്ങൾ തൊട്ടവ
തൃക്കരങ്ങളിൽനിന്നുകി-
ട്ടീടുവാനുമവർക്കു ഭാഗ്യമു-
ദിച്ചിരുന്നു പലപ്പൊഴും
20
ഒത്തിണങ്ങിയ ചുറ്റുപാടുക-
ളുള്ളെടങ്ങളിലൊക്കെയും
ക്ഷേത്രദർശനകാര്യവും പരി
പാടിയാക്കിയിരുന്നവൾ
ഒത്തപോൽ മൃഗയാവിനോദ-
മതും നടത്തിവനങ്ങളിൽ
കൃത്യനിഷ്ഠയിലേവമാഴ്ചകൾ
രണ്ടുനാലു കടന്നുപോയ്
21
രാജ്യസീമകൾ കണ്ടുതൃപ്തി-
യടഞ്ഞു സജ്ജനഹൃത്തിലേയാർജവ
ത്തൊടു ചേർന്നഭക്തിയെ
നേട്ടമാക്കിയൊരാഢ്യയായ്
രാജധാനിയിലേക്കുധന്യ
മടങ്ങിവന്നൊരു വേളയിൽ
വ്യാജമല്ലെതിരേല്പു മോടിയൊ-
ടുത്സവത്തിനു തുല്യമായ്.
22
മുൻപിലേതിലുമൂർജ്ജിതത്തൊടു
രാജ്യഭാരവുമേറ്റെടു-
ത്തൻപിയന്നു ഭരിച്ചിരുന്നവൾ
റാണിമാർകുലറാണിയായ്
തൻപ്രജാവലി, ജാൻസിയെന്ന
സപത്നി,യെന്നിവരണ്ടിനേ
മുമ്പിടാനൊരു സംഗതിക്കിട
മേകിയില്ലവൾ മാനസേ.
23
ശാന്തിമാനസതാരിൽ സുസ്ഥിര-
മായിടായതിനെന്നപോൽ
ബന്ധനൊന്നിടപെട്ടിരുന്നതു
ഗൌരവം പരമോർക്കുകിൽ.
ഹൂണശക്തി തലയ്ക്കുമേലമ-
രുന്നു ദത്തവർസമ്മതി-
യ്ക്കേണമായതിനുള്ള രേഖകൾ
കിട്ടിടാതൊരു തേങ്ങലായ്.
24
ഞങ്ങൾ
