സത്യദർശനം
അഥവാ
മരുഭൂമിയിലെ വഴിയാത്ര (1937)

ഐ
ധവളകോമളകാന്തികലർന്നലം
ഭുവനമോഹനമായി വിശാലമാം ഒരു
മഹാമരുഭൂവിനകത്തു ഞാൻ മരുവിടുന്നതു
കണ്ടൊരു വേളയിൽ
എവിടെനിന്നിവിടേയ്ക്കുസമാഗമി- ച്ചിവിടെ
വന്നതിനെന്തൊരു കാരണം
ഇവയിലേതുമശേഷമറിഞ്ഞിടാ-
തവിടെയങ്ങനെ നിന്നൊരു മാത്ര ഞാൻ.
“ഇവിടമേതിടമെങ്ങു ഗമിപ്പൂ ഞാ-
നിവളിലെന്തിതു! ജാഗ്രദവസ്ഥയോ?
ഭുവനമാകെമയക്കിയ നിദ്രയെൻ
സവിധമാർന്നരുളുന്ന കിനാവിതോ?
പലവിശങ്കകളീവിധമാർന്നലം
കലിതകൗതുകപൂരിതയാകവേ
വലിയൊരത്ഭുത നിസ്‌തുലശക്തിയാൽ
നിലവെടിഞ്ഞഥവാനിലുയർന്നു ഞാൻ.
അരിയശാരദനീരദപംക്തിയും
സുരനിശാകരവീഥികളൊക്കെയും
അരുമയേറിയതാരകളേയുമ-
അരവിനാഴികകൊണ്ടുകടന്നുപോയ്.
നയനസീമകവിഞ്ഞളവറ്റമ
ട്ടുയരമേറുമിടത്തൊരുലേശവും
ഭയവികാരമകന്നു ചരിച്ചു ഞാൻ നിയതി
തൻ പ്രിയവത്സലയെന്നപോൽ.
തുലയകന്നു പരന്ന മഹാമരു-
സ്ഥലമതപ്പൊഴുമെൻ നയനങ്ങളിൽ
വിശദമായി വിളങ്ങിയിരുന്നു കൈ-
വശമിരിപ്പൊരുദർപ്പണമെന്നപോൽ.
അതിശയോക്തിവെടിഞ്ഞു യഥാർത്ഥമാം
സ്ഥിതിയിലെങ്കിലുമാമരുഭൂമിയേ
ഇതരദൃക്കിനു ഗോചരമാക്കിടു
ന്നതിനുകേരളവാണിയ ശക്തയാം.
അളവുമേതൊരുസീമയുമെന്നിയേ
വെളുവെളുത്തു തപിച്ചു വിശാലമായ്
അലയകന്നൊരു വൻകടലെന്നപോൽ
വിലസിടും മരുഭൂവതു ഭീകരം.
കൊതുകിനും തണലേകിയിരുത്തിടു-
ന്നതിനുദാരതയറ്റൊരു ശുന്യമാം
സ്ഥലമതിൽ പല പാന്ഥരുഴന്നല-
ഞ്ഞുലയുമസ്ഥിതിയോതുക ദുഷ്കരം.
ഇന മരീചികളാൽ പരിതപ്‌തമായ്
കനലുപോലെഴുമാമണലിൽ പരം
അവശരായി വിശന്നതിദാഹമാർ-
ന്നവിരതം ജനമോടിനടപ്പുതേ.
വളരുമാർത്തിനിമിത്തമനേകരും തളരുമാ
പരിതസ്ഥിതി ദുസ്സഹം ഇളയിൽ വീണു
പിടഞ്ഞെഴുന്നേല്ക്കയും ജളത പൂണ്ടു
കുഴഞ്ഞു നടക്കയും തണലിനായ് ചിലർ
ദണ്ഡുകളൂന്നിയൊ- ട്ടണിയുമാടകൾ
കെട്ടിവിരിക്കയും
മണലിലേതുമുറപ്പിയലാതെയാ
13
ക്ഷണമതങ്ങുമറിഞ്ഞുപതിക്കയും
വലിയദാഹമടക്കിടുവാൻ ചിലർ
ജലമെടുപ്പതിനോലി കുഴിക്കയും
കുഴിയിലേക്കു മണൽത്തരിയാകവേ
വഴുതി വീണതു നിഷ്‌ഫലമകയും
പശിയടക്കിടുവാൻ മണലപ്പമാ-
യശനമാക്കുവതിന്നു പചിക്കയും
വിശദമായ പരാജയഹേതുവാൽ
പിശകിതെന്നചിരേണ ധരിക്കയും
മരുമരീചികയിൽ പരമാശ്രയി
ച്ചൊരുജനാവലി വഞ്ചിതരാകയും
പെരിയൊരാശയുമാർത്തിയുമേറിയാ
തരിശുഭൂമിയിലോടിനടക്കയും
ദുരിതവാരിധിതന്നിലിദം സുഖം
തിരയുമാളുകളെത്രയിരിക്കിലും
ഒരു മനുഷ്യനുമലവുമാശ്വസി-
പ്പൊരുവിനാഴികകണ്ടതുമില്ല ഞാൻ.
(കുളകം)*
ഇതിനിടയ്ക്കശനാദി സുഖങ്ങളിൽ
മതിയിലാഗ്രഹലേശവുമെന്നിയേ
കൃതികളാം ചിലർ ശാന്തമനസ്കരായ്
ഗതിമുദാ തുടരുന്നതു കണ്ടു ഞാൻ
ചെറിയസംഘമതേറ്റമൊതുങ്ങിയാ
തറയിലേക്കു കുനിച്ച മുഖത്തൊടും
കരളിലുന്നതചിന്തകളോടുമ-
ങ്ങൊരുമയാർന്നു നടന്നവിടങ്ങളിൽ.
ബഹുജനാവലി പുച്‌ഛരസം കലർ
ന്നഹിതഭാവമൊടീനരവീരരേ
മഹിമയറ്റൊരു മൂഢജനങ്ങളെ ന്നഹഹ!
ചൊല്ലി ഹസിപ്പതു കേട്ടു ഞാൻ.
ചെവിയിലീസ്വരമെത്തുപെടാത്തപോ-
ലവരഹന്തവെടിഞ്ഞതിശാന്തരായ്
തെളിവിയന്നൊരു പുഞ്ചിരി പൂനിലാ-
വൊളികണക്കു ധരിപ്പുമുഖങ്ങളിൽ.
മണലിലാണ്ടു കിടന്ന പലേ തരം
മണികൾ നിതുലജാഗ്രതയോടു താൻ
അവർ കുനിഞ്ഞു പെറുക്കിയിരുന്നു, മ-
റ്റവരനാസ്ഥയൊടങ്ങു ചരിക്കവേ.
മനുജദൃക്കിനഗോചരഗാത്രരായ്
പനിമതിക്കെതിരായ മുഖത്തോടേ
ജനതതിക്കിടയിൽ ചില ദുതരും
വിനയകന്നു നടന്നു വിനീതരായ്.
പരമജീവിതമേകിടുമപ്പവും
ചിരസുഖപ്രദമായൊരുവെള്ളവും
ഇരുകരത്തിലുമേന്തി നടന്നിരു-
ന്നരിയസുന്ദരമൂർത്തികളാമവർ.
അവരരൂപികളോടിനടന്നുകൊ-
ണ്ടവശരായ ജനങ്ങളെയാകവേ
മഹിമയേറിയ ദിവ്യവിരുന്നിനായ്
സഹതപിച്ചു വിളിപ്പതു കണ്ടു ഞാൻ.
പുരുസുഖപ്രദമാവിളികേൾക്കുവാൻ
ദുരിതമൂർത്തികൾ ശ്രോത്രവിഹീനരായ്
പൊരിയുമാമണലിൽ പരമാശ്രയി-
ച്ചെരിയുമഗ്നിയിലീയലിനൊപ്പമായ്.
14
തരിശുഭൂമിയിലാശ്രയമല്പവും
തിരയുവാനഭിലാഷവിഹീനരാം
ചെറുജനാവലി മാത്രമിതാസ്വദി-
ച്ചറുതിയറ്റബലിഷ്‌ഠത നേടിനാർ.
വലിയൊരാബഹളത്തിലുമെത്രയും
ചലനമറ്റ മനസ്ഥിതിയോടു താൻ
തലകുനിച്ചു നടന്നവരൊക്കെയും
പലതരം മണികൈവശമാക്കിനാർ.
വിലയെഴും ചെറുചെപ്പുകൾ സഞ്ചികൾ
വലിയ ചാക്കുകളെന്നിവയൊക്കെയും
അവനവന്റെ മിടുക്കിനുതക്കപോ-
ലവർ നിറച്ചു ചുമന്നു കൃതാർത്ഥരായ്.
സുലഭസൽഫലമെന്നിയുഴന്നിടും
ഖലജനങ്ങളിലാർദ്രമനസ്കരായ്
പല നയത്തിൽ വിളിച്ചവരെങ്കിലും ഖലരിൽ
സജ്ജനവാക്കതുവന്ധ്യമായ്.
അവരിലെച്ചില നിർമ്മലബുദ്ധികൾ
ചെവിയിലീ വിളിയെത്തിയമാത്രയിൽ
സവിനയം സഹഗാമികളേവെടി-
ഞ്ഞവരൊടൊത്തിട ചേർന്നിതു സത്വരം!
അനലനോടെതിരായൊരുതാപവും
ജനമുയർത്തിടുമാർത്തനിനാദവും
അനുനിമേഷമുയർന്നുവരുന്നതാ-
ഭയങ്കരസംഭവം.
പെരിയ ഭീകരനാടകമീദൃശം
പരിണമിപ്പതുകാണ്മതിനാഗ്രഹം
കരളിലൊട്ടുനിറഞ്ഞുതുടങ്ങി ഞാൻ
പരിചൊടായതുനോക്കിയിരിക്കയായ്.
ഉടനിരുണ്ടിതുവിണ്ടലമാകവേ
കൊടിയമാരുതനുക്കൊടുവിശീനാൽ
ഇടികളങ്ങുമുഴങ്ങി ഭയങ്കരം
പൊടിപൊടിച്ചുതകർത്തിതുമാരിയും
അവിടെ ഞാൻ സ്ഥിതി
ചെയ്തൊരിടത്തിലീ
ഭുവനബാധകളെത്തുപെടായ്ക്‌കയാൽ
നവസുഖാപിയിലൊട്ടു കൃതാർത്ഥയാ-
യപകടങ്ങളകന്നു വസിച്ചു ഞാൻ.
ഇതിനിടയ്ക്കുടനാ മരുഭൂവിലെ-
സ്ഥിതിയറിഞ്ഞിടുവാനഭിവാഞ്ഛയും
എതിരകന്നുളവായതിനാൽ തമ-
സ്സതിലിടഞ്ഞുകുതിച്ചിതു കണ്ണുകൾ
ഒരു വിനാഴിക, രണ്ടഥമൂന്നിദം
ത്വരിതമങ്ങു കടന്നിതുമാത്രകൾ
ഇരുളിനുഗ്രതചേർത്തനുവേലമീ
ധരയൊടൊന്നു പൊരുന്നതിനെന്നപോൽ
ഝടിതിമിന്നിയണഞ്ഞൊരുമിന്നലി-
ന്നിടയിലാസ്ഥലമെൻ നയനങ്ങളിൽ
സ്ഫുടതയോടുപതിച്ചിതു മാന്ത്രികൻ
പടുതയാർന്നരുളുന്നൊരു കാഴ്‌ചപോൽ
തുലയകന്നൊരു വിസ്മയമേ! ജനാ-
വലികളാൽ നിബിഡീകൃതമായൊരാ
സ്ഥലമിതാജനശൂന്യമതായ് കഴി-
ഞ്ഞിലപൊഴിഞ്ഞൊരു വൻതരുവെന്നപോൽ.
മരണമായതിനുത്തരവാദിയ-
15
ല്ലൊരുശവം ബത കാണ്മതുമില്ലഹോ!
ഇരുളിലേതൊരുഭൂതമണഞ്ഞ തീ
നരകുലത്തെ വിഴുങ്ങിയൊടുക്കുവാൻ
ഈ വിധം സഹതാപ വിചിന്തയിൽ
മതിമയങ്ങിയിരിപ്പൊരുവേളയിൽ
അതുലശക്തിയതെന്നെ വഹിച്ചു പാ-
ഞ്ഞതിജവേനഗമിച്ചിതു പിന്നെയും.
മമവിമാനമതൊട്ടകലം ഗമി
ച്ചമിതവേഗതയൊന്നുകുറയ്ക്കവേ
അമലകാന്തിയെഴുന്നൊരു ഗോപുരം
സുമഹിതം വിലസുന്നിതധോഭുവിൽ.
വിനയപൂർവ്വമതിൻ സവിധത്തിലേ-
യ്ക്കനതിശീഘ്രമടുത്തു തുടങ്ങവേ
കനകനിർമ്മിതമായൊരു കോട്ടയും
കനലുപോലൊളിയോടഥ ദൃശ്യമായ്
ഉലകിലുള്ളൊരു ശില്‌പികളാകവേ തല
കുനിച്ചിടുമാറു വിശേഷമായ്
അലഘുമൂല്യമനോഹരരത്നസ
കുലവിനിർമ്മിതമാണതു നൂതനം.
തരിശുഭൂമിയിലെ ജനമാകെയാ
പെരിയകോട്ടയിലേക്കു കടന്നിടാൻ
ത്വരിതമോടിവിയർത്തു വരുന്നതും
പരിചിലെന്നുടെ കണ്ണിനുലക്ഷ്യമായ്
വിതതമായൊരു ദുർഗ്ഗകവാടമോ
സതതമങ്ങു തുറന്നുകിടക്കയാം
അതിനടുത്തു വരുന്നവരായതി-
ന്നതിരുകാണ്മതുമില്ലൊരുനാളിലും
അതല, മീധര, വിണ്ടലമെന്നുവേ,
ണ്ടതിരകന്നെഴുമണ്ഡകടാഹവും
മതിലിനുള്ളിലൊതുങ്ങിടുവാൻ
സ്ഥലം മതിയതിന്റെ വിശാലതയോർക്കുകിൽ.
ഭവുകമായതിലുള്ളവയോതുവാൻ
ഭുവനവാസികളൊത്തൊരുമിക്കിലും
അപജയം വരുമത്രവിശിഷ്ടമാ-
യുപമയറ്റ വിഭൂതികളാണവ.
മനുജദൃക്കിനഗോചരമായ് ചെവി-
യ്ക്കനിശമായതു കേൾവിപെടാത്തതായ്
ബുധജനത്തിനുപോലുമവേദ്യമാ-
യധികരിപ്പൊരുഭാവുകമാണവ.
അതിശയം പരമാർന്നനിമേഷയാ-
യിതരചിന്തകളാകെവെടിഞ്ഞു ഞാൻ
പുതുമയേറിയ കാഴ്‌ചകളിൽ പരം
മതിമറന്നുമയങ്ങിലയിച്ചുപോയ്.
ചെവിയിലപ്പൊഴതെത്തിയദിവ്യമാം
നവമനോഹരഗാനവിശേഷമോ
ഇതരഭൂതികളെക്കവിയുന്നതാ-
ണതിനെഴുന്നൊരു മാധുരിനിസ്തുലം.
എതിരകന്നൊരുഗായകസംഘമാ
വിതതദുർഗമതിന്നധികാരിയാം പതി,
മഹോന്നതനെ സ്‌തുതിചെയ്കയാ-
ണതുവിതർക്കമകന്നുധരിച്ചു ഞാൻ.
ഒരു മഹാമണിപീഠമതിന്നുമേ
ലരുമയോടതിശാന്തഗഭീരനായ്
16
സുരസമൂഹനിഷേവിതനായിരു
ന്നരുളമുന്നതരാട്ടഭിവന്ദ്യനാം.
ധവളവസ്ത്രമണിഞ്ഞു പലേശതം
യുവജനാവലിരാജനുചുറ്റിലും
നവമനോഹരഗാനമതോടു ചേർ-
ന്നവിരതംജയഭേരിയടിപ്പുതേ.
ഒരു ഭടൻ പടികാവൽ നടത്തിടു-
ന്നൊരുവനാ ജനസംഹതിയേ മുദാ
തരവിശേഷമറിഞ്ഞു തിരിച്ചിടു-
ന്നിരുവശങ്ങളിലായ് ബഹു കൃത്യമായ്
ഇതരനങ്ങണയുന്നു ഗഭീരനായ്
ചിതമെഴുന്നതുലാസൊരുകൈയിലും
ഇതരഹസ്തമതിൽ പ്രഭ ചിന്തിടും
പുതിയമാതിരി പുസ്‌തകമൊന്നുമായ്.
മണലിൽ നിന്നുപെറുക്കിയമേൽത്തരം
മണികൾ തൂക്കി വണിഗ്വരതുല്യനായ്
കണിശമായവിധം വില നിർണ്ണയി-
ച്ചണുവുമന്തരമറ്റു കുറിച്ചവൻ.
അവനവന്റെ തുകപ്പടിശ്ശീട്ടുകൾ
നവസുവർണ്ണലിപിപ്രഭചേർന്നതായ്
ജവമവർക്കു കൊടുത്തധിരാട്ടു തൻ
സവിധമങ്ങു നയിച്ചവരേ മുദാ.
പരമരാജനകത്തെളിവോടുത-
ന്നരികിലങ്ങുവിളിച്ചു പലതരം
മണിമയാസനമേകിയിരുത്തി സൽ
ഗുണസുധാബ്ധധികളായ ജനങ്ങളേ.
വിലയെഴും നവരത്നകിരീടവും
തലയിൽ വച്ചഭിഷേചനകർമ്മവും
നലമൊടന്നു നടത്തിയനാരതം
വിലസുമുന്നതരാട്ടുകളാക്കിനാൻ.
ഇതിനിടയ്ക്കു തുറന്നകരങ്ങളോ-
ടതിനടുക്കലണഞ്ഞവരൊക്കെയും
അതിരകുന്ന നിരാശയിലാണ്ടുപോ-
യെതിരകന്നൊരു നീതി നടക്കയാൽ.
ഒരുവിധത്തിലുമേതൊരുനാളിലും
പരിഹരിപ്പതിനാർക്കുമസാദ്ധ്യമാം.
പെരിയ നഷ്ടമിതെന്നു ധരിക്കയാൽ
പരമസഹ്യതയോടവരോടിനാർ
കുപിതരായവർ പല്ലുകടിക്കയും
സപദി മാറിലടിച്ചുവിളിക്കയും
കഠിനവാക്കു പറഞ്ഞുശപിക്കയും
കൊടിയരംഗമിതോർക്കുക ഭീകരം.
ഒടുവിൽ ദുർഗ്ഗകവാടമടഞ്ഞതി-
ന്നടിയിൽ മറ്റൊരു വാതിൽ തുറക്കവേ
ഇരുൾ നിറഞ്ഞൊരു ഭീകരഗർത്തമാ
പെരിയദുഷ്ടജനത്തിനു ദൃശ്യമായ്.
ചാരേ വന്നൊരു ദൂതവീരനുടനേ സമ്രാട്ടു
കലപിച്ചപോ- ലാരോടും ചെറുതെങ്കിലും
കരുണയെ- ക്കാട്ടാതെ നിഷ്പക്ഷമായ്
കാരാഗാരമതിന്നകത്തുഖലരെ-
ത്തള്ളീട്ടുവാതായനം പാരം
ഭദ്രതയോടടച്ചു ബലമാ-
യെന്നേയ്ക്കുമായ് പൂട്ടിനാൻ
17
II
ചൊല്കൊണ്ടനാടകമതിന്നവസാന രംഗം
നിഷ്കർഷയോടഭിനയിപ്പതു കണ്ടനേരം
വാക്കിന്നഗോചരമതായവിധത്തിലുള്ളോ-
രുത്കണ്ഠയെന്നിലുളവായ് മമ
ഭാവിയിന്മേൽ
എന്താകിലും ഭയമകത്തു കടന്നതില്ല
സന്താപസാഗരമതിൽ കരളാണ്ടുമില്ല.
എന്തോപരം സ്ഥിരതയേറിയ
ധൈര്യമൊന്നെ- ന്നന്തർഗ്ഗതങ്ങളെ
നയച്ചു ഭരിച്ചിരുന്നു.
മണ്ണിൽ പുതഞ്ഞ വിലയേറിയരത്നജാലം
കണ്ണിൽ പെടുന്നതിനുമുമ്പു നിലത്തുനിന്നും
വർണ്ണിപ്പതിന്നു കഴിയാത്തൊരു ദിവ്യശക്തി
വിണ്ണോളമെന്നെയിതു
മട്ടിലെടുത്തുയർത്തി. 3
അല്ലെങ്കിലെത്ര വലുതായൊരു
നല്ലഭാണ്ഡം കില്ലേതുമെന്നിയെ
നിറച്ചുവഹിച്ചു ഞാനും കല്യാശയൻ
പരമരാജനു കാഴ്‌ചവയ്ക്കാൻ
സോല്ലാസമിങ്ങുസവിധേ
വരുമായിരുന്നു!
ഏവം പലേതര
വിചിന്തകളുൾക്കരുത്തിൽ
നാവുന്നതിന്നിടയിലെൻ
നയനദ്വയത്തിൽ മേവും തിരസ്കരണി
നീങ്ങിയഥാർത്ഥമെല്ലാം ദൈവേച്ഛയാപകലുപോലഥ ദൃശ്യമായി.
ഭൂചക്രവാളപരിധിക്കു വഴിപ്പെടാതെ
വാചാമഗോചരമതായവിധത്തിലേറ്റം
ശാഖോപശാഖകളിടഞ്ഞിടതൂർന്നു
നീങ്ങി- ട്ടാകാശസീമകവിയും
വിധമങ്ങുയർന്നും
തിങ്ങിക്കുലച്ച നവരത്നഫലപ്രകാണ്ഡം
താങ്ങിക്കുഴഞ്ഞു ശിഖരങ്ങൾ
വളഞ്ഞുതാണും എങ്ങും
നിലംതടവിടുന്നൊരു വൃക്ഷരാജൻ
താങ്ങുന്നു തൻ്റെ ശിഖരങ്ങളിലെന്നെ
മോദാൽ (യുഗ്മകം)* 7
ഏറ്റം പ്രശാന്തതരമാം
കുളിർതെന്നലൊന്നി-
ങ്ങേറ്റാലുമാവിടപിയങ്ങിളകിക്കളിക്കും
കുറ്റം വെടിഞ്ഞുവിലയേറിയ രത്നജാലം
ചുറ്റും വിതച്ചവിധമാ തറയിൽ
പൊഴിക്കും.
ആരും
പെറുക്കിടുവതിന്നണയായ്ക്കുമൂലം
സ്വൈരം സദാപൊഴിയുമീനവരത്നമെല്ലാം
ഭൂരി പ്രഭാപടലമങ്ങു വമിച്ചു നിത്യം പാരിന്നു
ഭൂഷണമതായവിടെക്കിടപ്പൂ.
മിന്നിത്തിളങ്ങി മരുഭൂമിയിതിന്നകത്തു
ചിന്തിക്കിടന്ന വിലയേറിയ രത്നജാലം
സന്ദേഹമില്ല ചെറുതീയൊരുശാഖി തന്റെ
വൃന്ദാരശാഖകളിൽ നിന്നു
പൊഴിഞ്ഞതത്രേ. 10
അന്നന്നു വീണവിടെയങ്ങു കിടന്നുപാരം
കുന്നിച്ചിടും മഹിതഭാസുരരത്നമെല്ലാം ഒന്നാകെ
വാരിയധിരാജനുകാഴ്ചവയ്ക്കാൻ
നന്നായുദിച്ചുവലുതാമഭിവാഞ്ഛയെന്നിൽ.
എന്നാലുമെന്റെചെറുതാമിരുകൈകളാ
ലേ വന്നീടുകില്ലഭിനിവേശമതിന്നു
പൂർത്തി എന്നുള്ള
ചിന്തയൊടുകർമവിമൂഢയായ് ഞാൻ
മന്ദം നടന്നു ശിഖരങ്ങളിലങ്ങുമിങ്ങും.
തായിത്തടിക്കരികിലെത്തിനിലത്തിറ
ങ്ങാ- നായിട്ടുകാലടിയിലേക്കു പതുക്കെ
നീട്ടി മായപ്പകിട്ടുകലരാത്തൊരു
ദിവ്യദീപ്തി പായിച്ചിടുന്ന
മണിവേദികമേൽ ചവുട്ടി.**
18
ഞാനാനിലയ്ക്കു
പുളകാഞ്ചിതഗാത്രയായി-
ത്താനേവിടുർന്നൊരു
കരങ്ങളെ മെല്ലെനീട്ടി.
ആ നല്ലദിവ്യതരുവെന്നുടലോടുചേർത്തു
സാനന്ദമൊന്നു തഴുകി കൃതകൃത്യയായി.
അത്യുക്തിയേറി വിലസീടിനകാവ്യമെല്ലാ-
മൊത്താലുമൊട്ടുചിതമായ
പദങ്ങളൊന്നും സിദ്ധിക്കുകില്ലിഹ വെറും
പരമാർത്ഥമോതാ- നത്രയ്ക്കു
വണ്ണമതിനുണ്ടൊരു തർക്കമെന്യേ.
എന്നാലുമെൻ
കരയുഗത്തിനിടയ്ക്കതേറ്റം
നന്നായൊതുങ്ങിയമരുന്നതു കണ്ടനേരം
വന്നോരു വിസ്മമയമുരപ്പതു സാദ്ധ്യമാവി-
ല്ലെന്നാളുമേതൊരുമഹത്തരവാണികൊണ്ടും.
അക്ഷിദ്വയം വിപുലമായവിധം തുറന്നു
സൂക്ഷിച്ചു ഞാൻ വിടപിരാജനെ നോക്കി
വീണ്ടും നക്ഷത്ര തുല്യലിപിപഞ്ചകമക്ഷണത്തി-
ലീക്ഷിച്ചതിന്റെ തടിയിൽ പിഴയേതുമെന്ന്യേ.
“ജീവന്റെ വൃക്ഷം” – അതു
ചുണ്ടിലണഞ്ഞ പൂന്തേൻ,
നാവിന്നു ചിന്തിവഴിയുന്ന സുധാപ്രവാഹം,
കൈവല്യമെൻറെ കരളിന്നിതിലപ്പുറം
ഞാ- നാവാക്കിനെന്തു
മഹനീയതചൊന്നിടേണ്ടൂ?
ജീവന്റെ നീരുറവയാ തരുവിൻ ചുവട്ടി
ലാവിർഭവിച്ചൊഴുകിടുന്നതുമാത്രമല്ല
ആയുസ്സുമർത്യനരുളുന്നൊരു ദിവ്യമന്നാ
പെയ്യുന്നതും സപദി
കണ്ടവിടത്തിലെല്ലാം.
ഈ ദിവ്യകല്പതരുവിന്നരികത്തണഞ്ഞാൽ
പൈദാഹശാന്തി വരുമേവനുമത്രയല്ല സാദം
വെടിഞ്ഞു, പുനരെങ്ങുമുഴന്നിടാതെ
മോദിച്ചിതിന്റെ തണലിൽ ചിരമാശ്വസിക്കാം.
എന്നാലുമാരുമിവിടേക്കു വരായ്കമൂലം
മന്നാകെ ജീവജലവും പരിശുദ്ധമായ
മന്നായുമായ് വിതരണത്തിനു
ദൈവദൂതൻ തന്നേ തുനിഞ്ഞിവിടെ
നിന്നനിശം ഗമിപ്പൂ!
ദാരുപ്രവീരനിവനിപ്പൊഴുതേവമെന്റെ
ദോരന്തരാളമതിൽ ബന്ധിതനായിരിക്കെ
ഭൂരിപ്രഭൂതിയിവകൾക്കിഹഞാനൊഴിച്ചി-
ന്നാരാണു മറ്റൊരവകാശി നിനച്ചു കണ്ടാൽ?
“എല്ലാമെനിക്കു” മറുവാക്കിനിയൊന്നുമോതാ-
നില്ലെന്നു ധീരതകലർന്നൊരു ചിന്തയോടേ
കില്ലേതുമറ്റു പരിരംഭണബന്ധനത്തോ
യുല്ലാസപൂർവ്വമഹമൊന്നു ബലപ്പെടുത്തി.
പ്രേമാമൃതാംബുധി കടഞ്ഞൊരു
വെണ്ണകൊണ്ടു
സീമാതിരിക്തഗുണവായ്കൊടുവാർത്തെടുത്ത
കാമാനുകൂലസുഖദായകപാണിയുഗ്മം
സാമോദമെന്നുടലിലൊന്നു തലോടിയപ്പോൾ.
ആരെന്നറിഞ്ഞീടുവതിന്നഭിവാഞ്ഛയോ
ടേ സ്വൈരം തിരിച്ചു
നയനദ്വയങ്ങളങ്ങുമിങ്ങും ചാരേമദീയകരബന്ധമതിൽ
കുടുങ്ങീ- ട്ടാരാജവീരനമരുന്നതു കണ്ടിതപ്പോൾ.
ഞാൻ കണ്ട ദിവ്യതരുവെങ്ങു
മറഞ്ഞുവെന്നായ്
ശങ്കിച്ചുനോക്കുമളവായതു
മുൻപിലേപ്പോൽ തങ്കുന്ന
പാണിയുഗളത്തിനിടയ്ക്കു മറ്റേ
തങ്കപ്രഭാമിളിതമൂർത്തിയദൃശ്യമായി!
19
മായപ്പകിട്ടരിയ ചെപ്പടിയിന്ദ്രജാല-
മീയെന്റെ കണ്ണിനിഹഗോചരമായിടുന്നോ?
സായൂജ്യതുല്യപരിപാവനഭാവുകത്തിൽ
മായാവിമോഹമണയുന്നതിനെന്തു ബന്ധം?
ഏവം മനസ്സിലിടതിങ്ങിയശങ്കയോടു-
മാവൃക്ഷരാജനുടെ നേർക്കിവളുറ്റുനോക്കി
ദിവ്യപ്രതാപമഹിമാവിനുകേളിഭൂവായ്
മേവുന്നരാട്ടവിടെ നില്‌പതു കണ്ടു വീണ്ടും.
ആലിംഗനാസപദി തൻ്റെ കരങ്ങളാലും
താലോലചുംബനമെനിക്കധരങ്ങളാലും
വാലോട്ടിടഞ്ഞമധുരോക്തികൾ നാവിനാലും
ചാലേ കനിഞ്ഞരുളി പാവനരാഗമൂർത്തി.
തൂമഞ്ഞുപോൽ ധവളമായൊരു നല്ലവസ്ത്രം
സാമോദമെന്നെയണിയിച്ചു സുഗന്ധമോലും
പൂമാലയൊന്നു പരിചാർത്തി, ശിരസ്സിലേറ്റം
കേമത്തമാർന്നൊരു കിരീടവുമങ്ങുചേർത്തു.
പീഠത്തിലൊന്നിലിവളേയുപിഷ്ട്യാക്കി-
കൂടും പ്രിയത്തൊടവിടുന്നൊരുമിച്ചിരുന്നു.
കോടാനുകോടിയുവഗായകരക്ഷണത്തിൽ
നീടാർന്ന ഗാനമഴകൊടു മുഴക്കി വാനിൽ.
കുന്നിച്ചിടുന്നൊരു കൃതജ്ഞത, ശുദ്ധബാഷ്പ-
ബിന്ദുക്കളായ് പൊഴിയുമെൻ നയനങ്ങളാലേ
എൻ നാഥനാം പരമരാജനെ നോക്കി ഞാനു.-
മന്നേരമങ്ങു വിലസുന്നുമഹീരുഹേശൻ.
ആ മൂർത്തിയിൻ
പരമരാജമുഖാംബുജത്തേ
ക്ഷേമാസ്പദം പരമസുന്ദരവിഗ്രഹത്തേ
ആ മാത്രയിൽ തെളിവിന്നിവൾ കണ്ടു
വീണ്ടു- മാമോഹനാംഗമതിലാതരുരാജനേയും.
“ജീവന്റെ ദിവ്യതരുവേ! ജയ!
സർവ്വലോക- സേവാർഹനാം പരമരാജ!
ഭവാൻ ജയിക്ക.” ഏവം
പലേതരമനോഹരഗാനമെല്ലാ-
മാവന്ദ്യഗായകസമൂഹവുമങ്ങുപാടി.
നിത്യപ്രകാശമുടനെന്നെ വളഞ്ഞു,
സർവ്വ- തത്വങ്ങളും സപദി
സുഗ്രഹമായെനിക്ക് ബുദ്ധിക്കു
വിജ്ഞതലഭിച്ചതു മാത്രമല്ല സിദ്ധിച്ചു
തൽക്ഷണമമാനുഷശക്തിയെല്ലാം.
ആമാല,യാട,യഴകാർന്നമണിക്കിരീടം,
ശ്രീമത്തരംതുലയകന്നമനോജ്ഞപീഠം,
കൈവന്നഭൂതിയിവനിത്യമിരിപ്പതാണെ-
ന്നാവേളയിൽ പിഴയകന്നു ധരിച്ചു ഞാനും.
വേലാതിഗപ്രകൃതിയാർന്നൊരു
ദിവ്യരാജ്യേ കാലാന്തമറ്റ ഭരണത്തിനു
വാഴ്‌ചയേറ്റ ശ്രീലപ്രഭാവനധിരാജനുരാജ്ഞിയായി-
ച്ചേലോടുയർന്നതുനിനച്ചു കൃതാർത്ഥയായ് ഞാൻ.
പ്രേമപ്പൂന്തേൻ പൊഴിക്കും മധുര-
വചനമെൻ കാതിലദ്ദേഹമോതി,
സാമോദം കേട്ടു ഞാനും പുളകിത
തനുവായെങ്കിലും ശങ്കയെന്യേ
കാമം കാതിന്നുചേർക്കുംപടി,
നവസുധയേവെന്ന സൽപ്രേമഗാനം
ശ്രീമൻ ശ്രോത്രദ്വയത്തിൽ പരി-
ചൊടു സുചിരം ചന്തമായാലപിച്ചു.
20
മകളേ! വിഷമിപ്പതെന്തു നീ?
മകളേ! വിഷമിപ്പതെന്തു നീ?
അകമേ കുണ്ഠിതമെന്തിനീ വിധം
പരിപക്വത ചേർന്നിടാത്ത നിന്നിൽ
ചെറുബുദ്ധിക്കൊരു പാഠമാണിത്.
വിലയേറിയ നിൻ സുഹൃത്തിനായ്
സ്ഥലമുള്ളിൽ കരുതേണ്ടതിന്നു നീ ഒരു
മൂലയിലെന്റെ പീഠമി- ട്ടതു ഞാൻ കണ്ടു
ചിരിച്ചനല്‌പമായ്.
തവകണ്മണിയാം സുഹൃത്തിനെ
വിരവിൽ തേടിയലഞ്ഞുഴന്നു നീ
പലദിക്കിലുമോടിയിട്ടതിൻ
ഫലമെന്തോന്നു ലഭിച്ചു ചൊല്ലണം!
അവളേയൊരു നോക്കു കാണുവാ
നവളിൽ നിന്നൊരു വാക്കു
കേൾക്കുവാൻ
അവളോടൊരുമിച്ചിരിക്കുവാ- നനിശം നീ
പണിപെട്ടിടുന്നു ഹാ!
അവിടെസ്സദിരിന്നുപോയി നീ-
യൊരുസംഘത്തിനുമറ്റെടത്തുപോയ്
ഇവയൊക്കെയുമെന്തുലാക്കിലെ-
ന്നകുമേയൊന്നു നിനയ്ക്കനീ സുതേ!
അവളെത്തുമിടത്തിലൊക്കയും
ജവമങ്ങോടിയണഞ്ഞിടുന്നു നീ
അവളെപ്രതി നിന്റെ ജീവനെ
ബലിചെയ്യാനുമൊരുക്കമാണു നീ.
പ്രിയമേറിടുമാസുഹൃത്തിനെ-
യകലത്തെങ്കിലുമൊന്നു കാണുവാൻ
കഴിയാത്ത ദിനങ്ങൾ ശൂന്യമായ്
കരുതിക്കേണുകഴിച്ചിടുന്നു നീ.
നെടുവീർപ്പുകളെത്ര നീ പുറ-
പ്പെടുവിക്കുന്നവളേ നിനയ്ക്ക?
പരമശ്രുകണങ്ങളെത്രയോ
ചൊരിയുന്നുണ്ടു വിരിച്ച മെത്തയിൽ!
ഇതുവല്ലതുമല്‌മാസുഹൃ ത്തറിയുന്നോ
മകളേ! നിനയ്ക്കനീ
തടവറ്റതുറന്നഹൃത്തിലും
തടവും സത്യമറിഞ്ഞിടാപരൻ.
തവജീവനിലർധമെന്നു നീ-
യവളേയെണ്ണി വരുന്നു സന്തതം അവൾ
നിന്നെയൊരുറ്റമിത്രമായ്- കരുതുന്നോ?
ചെറുതുണ്ടു സംശയം.
അവൾ കാലുചവിട്ടിടുന്നൊരാ തറയിൽ
കാൺമൊരു പുല്ലു, ധൂളിയും
തവദൃഷ്ട്‌ടിയിലെത്തിടുമ്പൊഴോ
നവരത്നങ്ങളിലും മഹത്തരം.
അവൾ തൻവസതിക്കടുത്തു നി-
ന്നണയും കാറ്റിലമർന്നിടും
സുഖം പറവാനെളുതല്ല; നീയവൾ ക്കരുളും
സ്വാഗതമെത്രഹൃദ്യമാം.
അവൾ കൂന്തൽ വിടുർത്തിടുമ്പൊഴാ-
തലയിൽ നിന്നു പൊഴിഞ്ഞുവീണിടും
മുടിപോലുമെടുത്തുതന്മണി- ച്ചിമിഴിൽ
ചേർത്തണിയുന്നു മാറിൽ നീ.
തനിയെയവളോടടുത്തിരു ന്നശനം
നിദ്രയിതൊന്നുമെന്നിയേ പലതും
പറയാൻ കൊതിച്ചു നീ
വലയുന്നാരറിയുന്നിതൊക്കെയും?
അകതാരിലൊതുങ്ങിടാത്തൊരാ
വലുതാം സ്നേഹസുധാംബുരാശിയേ
സഖിതൻ ഹൃദയത്തിലേക്കു ഹാ!
ചൊരിയാനെത്ര കൊതിച്ചിടുന്നു നീ.
പലനാളുകൾ സംശയിച്ചു നീ-
യൊരുനാളാഭവനത്തിലെത്തവേ
പലതോഴികളാൽ പരീതയാ-
21
യവളേക്കണ്ടു നിരാശ പൂണ്ടലം.
മുഷിവെന്നിയെവീണ്ടുമെത്തി നീ-
യൊരുനാളന്നവൾ ഗാഢനിദ്രയിൽ
സുഖമോടുലയിച്ചിരുപ്പതായ്
സഖിമാരോതി;മടങ്ങി തൽക്ഷണം.
മടിയില്ല, നിരാശയില്ല, നീ-
യവിടെപ്പിന്നെയുമെത്തി; യന്നഹോ! മുറി
പൂട്ടിയിരുന്നു, ഖിന്നയായ് നെടുവീർപ്പിട്ടു
തിരിച്ചു നീയുടൻ.
ഹൃദയത്തിനകത്തു തിങ്ങിടും വലുതാം
ഭാരമസഹ്യമാകയാൽ കടലാസുകളിൽ
ചൊരിഞ്ഞുവ- ച്ചിടുവാനോർത്തതിനായ്
ശ്രമിച്ചു നീ.
ഒരു തൂലിക തന്റെ ശക്തിയിൽ കവിയും
ജോലികൊടുത്തതിന്നു നീ മൃദുവാം
കടലാസിൽ നിർദ്ദയം വലുതാം ഭാരമതും
ചുമത്തി നീ.
ഫലമെന്തതുചെയ്തകൈകൾ താ-
നവയെത്തീയിലെരിച്ചു വായുവിൽ
നലമോടു പറത്തി; നിൻ സുഹൃ-
ത്തറിയുന്നോ ഇതു വല്ലതും സുതേ!
അവിചാരിതമായ് പരസ്പരം
വഴിമദ്ധ്യേബത! കണ്ടുമുട്ടുകിൽ
പിരിയും സമയത്തു നീ സുതേ!
കരയും; മറ്റവൾഗണ്യമാക്കിടാ
തവഹൃത്തിനകത്തു നിന്നു നീ ചൊരിയും
സ്നേഹകടാക്ഷമൊന്നുമേ.
സഖിതൻ തൊലിയെക്കടന്നതി-
ന്നകമേയെത്തുവതില്ലൊരിക്കലും.
അയിഭോഷി! തകർത്തിടായ് നിൻ
ഹൃദയത്തേനെടുവീർപ്പുകൊണ്ടു നീ
മുതലും തിരിയെക്കിടയ്ക്കയി
ല്ലിതുപോലുള്ള കടത്തിലൊന്നിലും.
പലപാഠമയച്ചു ഞാൻ നിന-
ക്കതുകൊണ്ടേതുമറിഞ്ഞിടാതെ നീ
പൊലിയും പ്രഭകൊണ്ടു മിന്നലിൻ
പിറകേ പിന്നെയുമോടിടുന്നു ഹാ!
ഒരുവന്റെ മനസ്സു കാണുവാൻ
പരനാളല്ലതു നീ ഗ്രഹിക്കണം.
ഹൃദയങ്ങളെയൊക്കെവേണ്ടപോ-
ലറിയും സ്നേഹിതനേകനാണു ഞാൻ.
വരികെന്നരികത്തു നീ സുതേ!
തരുവേനെൻ ഹൃദയം നിനക്കു ഞാൻ.
ഒരുനാളുമിതിൽക്കവിഞ്ഞുമാ
റ്റൊരുസമ്മാനവുമാരുമേകിടാ!
(കർമ്മെലകുസുമം പു. 25, ല. 5, 6)
ഒരു നിമിഷം
സമയമധികം വിലപ്പെട്ടതാണോർക്കണം
നിമിഷവുമൊരാളിനായ്
നില്ക്കില്ലൊരിക്കലും അതുവരുമതേവിധം
മുമ്പോട്ടുപോയിടും പുതിയനിമിഷം
വരുംപോകും തുടർച്ചയായ്
സമയമൊഴുകുമ്പോൾ തടഞ്ഞുവച്ചീടുവാ-
നമിതബലവാനാരു മൂന്നുലോകത്തിലും?
പരമപുരുഷൻ പോലുമേതിനും ശക്തമാം
കരമതിനുയർത്തുകില്ലെന്നുമെന്നും ദൃഢം
പലനിമിഷസംഘാതമല്ലോ മണിക്കൂറു,
നലമൊടു ദിനങ്ങളാകും മണിക്കൂറുകൾ.
പലപലദിനങ്ങളാൽ മാസവും വർഷവും
വലിയയുഗമൊക്കെയും നീണ്ടുനീണ്ടങ്ങുപോം
22
സഫലനിമിഷങ്ങളാൽ സമ്പന്നനായിടാം
വിബുധകുലകൂടസ്ഥനായ് പ്രശോഭിച്ചീടാം.
വിഹഗതതിയെപ്പോൽ നഭസ്സിൽ പറന്നീടാം
തുഹിനകരനിൽ ചെന്നു വണ്ടിയോടിച്ചിടാം.
വലിയപലകാര്യങ്ങളോരോന്നുമീവിധം
പലസഫലയാത്രകൾകൊണ്ടു സാധിച്ചുതൻ
വരവിലെതിരേല്ക്കണം, കാര്യങ്ങൾ
നേടണം തിരികെ വരുമാ പോയ
മാത്രയെന്നോർക്കൊലാ.
ഒരു നിമിഷവും പാഴിലാക്കാത്ത ജീവിതം
പരമവിജയംകൊണ്ടു ധന്യധന്യം; ശുഭം!
(തൊടുപുഴ ആശ്രമം സ്‌കൂൾ സ്മരണിക, 1976)
സ്നേഹത്തിന്റെ മാഹാത്മ്യം
മനോഹരം മനുഷ്യഭാഷ,
ദൈവദൂതഭാഷയും മനസ്സിലാക്കി ഞാൻ
സദാ പ്രഭാഷണങ്ങൾ ചെയ്തിലും
മനക്കുരുന്നു
മൈത്രിയറ്റതെന്നിരിക്കിലെന്തു ഞാൻ?
ധ്വനിച്ചിടുന്ന ലോഹമോ ചിലമ്പിടുന്ന താളമോ?
അഹം മഹാപ്രവാചകൻ,
മഹാരഹസ്യമൊക്കെയും ഗ്രഹിപ്പവൻ
തികഞ്ഞ വിജ്ഞനേതു പർവ്വതത്തെയും
മറിച്ചിടാമൊരൊറ്റ
വാക്കുവിശ്വസിച്ചുരയ്ക്കിലെ
ന്നുറപ്പുമുണ്ടു.
സ്നേഹശുന്യനാകിലൊന്നുമല്ല ഞാൻ.
ദരിദ്രരെപ്പുലർത്തുവാനുഴിഞ്ഞുവച്ചു
സർവ്വതും കരിഞ്ഞു ചാമ്പലാകുവാൻ
സ്വദേഹവും കൊടുക്കിലും അകത്തു
തെല്ലു പോലുമില്ല മൈത്രിയെന്നിരിക്കിലോ
പ്രകാശലേശമേകിടാത്ത ദീപനാളമാണു
ഞാൻ.
നിറഞ്ഞ കൂറുഹൃത്തിലുള്ള മാനുഷൻ
ദയാലുവാ- ണറിഞ്ഞിടേണമാരൊടും
ക്ഷമിക്കുമാ മഹാശയൻ
കുറച്ചുപോലുമില്ലവന്നഹന്തയെന്ന
ദുർഗ്ഗണം തുറന്നു കാൺക
തിന്മയില്ലവൻ്റെയുള്ളിലല്പവും.
തനിക്കു തന്റെ കാര്യമൊന്നുമാത്രമെന്നു
ഭാവമി- ല്ലനിഷ്ടമേതു മെത്രയും
പ്രശാന്തനായ് സഹിച്ചിടും അനീതിയിൽ
പ്രമോദമില്ലനിഷ്ടമില്ല; നീതിയിൽ
മനസ്സുഖം, സ്വയം പ്രശംസയില്ലവന്നു
തെല്ലുമേ കടന്ന മോഹമില്ല,
വിശ്വസിക്കുമേതു സത്യവും തുടർന്നു
നിന്നിടും പ്രതീക്ഷ ഭദ്രമായഭംഗമായ്,
പ്രവാചകന്റെ ഭാഷിതങ്ങൾ ഭാഷയും
ക്ഷയിച്ചിടാം പവിത്രമായ സൗഹൃദം
ക്ഷയിക്കയില്ലൊരിക്കലും
മനുഷ്യരിൽ
പ്രവാചകത്വമല്‌പമാണപൂർണ്ണമാ-
ണനിത്യമാണു ഭാഷകൾ, ക്ഷയിപ്പതാണു
ജ്ഞാനവും
ബലിഷ്ഠനെത്തിടുമ്പെഴേയ്ക്കകന്നുമാറി
ടുന്നു ദുർ- ബലൻ; വിശാലത
കൈയടക്കുമാ പ്രതാപവാൻ.
കിശോരനായിരുന്ന ഞാൻ പറഞ്ഞിരുന്നു
വേണ്ടത- ക്കിശോരഭാഷയിൽ,
ഗ്രഹിച്ചുകേട്ടതൊക്കെയും തഥാ
ശിശുത്വചിന്തകേളിയാടി ബുദ്ധിയിൽ,
വളർന്നു ഞാൻ വിശാലബുദ്ധിയാകവേ
പരിത്യജിച്ചിതൊക്കെയും.
അപൂർണ്ണമായ കാഴ്‌ചയിന്നു
ദർപ്പണത്തിലെന്നപോൽ അപാരദർശനം
ലഭിക്കുമെന്നു നാമതോർക്കണം.
സമസ്തവും മുഖാമുഖം യഥാതഥം
ഗ്രഹിക്കുമ- ന്നമംഗളങ്ങളില്ല,
പൂർണ്ണഭാഗ്യമേ പ്രതീക്ഷയേ!
നമുക്കു മൂന്നു പുണ്യമിന്നു
സുപ്രധാനമെങ്കിലും സമത്വമില്ലവയ്ക്കു
സ്നേഹമാണനന്തമക്ഷരം സമസ്തമന്നു
കണ്ടിരിക്കെയെന്തു വിശ്വസിക്കണം?
സമസ്തവും ലഭിച്ചിരിക്കെയെന്തിനായ് പ്രതീക്ഷയും?
(ധ്യാനഗുരുവിനുവേണ്ടി എഴുതിയത്, 1978)
23
ഇരുമ്പയത്തിനു മറുപടി
‘ഇരുമ്പയം’ സഹോദരാ, പിണങ്ങിടൊല്ല,
നിങ്ങളോട
ടുരച്ചിടട്ടെരണ്ടുവാക്കുഞാനതൊന്നു
കേൾക്കണേ.
പൊരുത്തമറ്റവാക്കുകൾ
നിരത്തിഭംഗിനോക്കുവാ- നൊരിക്കലും
തുനിഞ്ഞിടൊല്ല സൂരിയാം നിരൂപകൻ
കവിക്കുചുറ്റുമൊട്ടനേകസംഭവങ്ങളെപ്പൊ
ഴും നവംനവം നടന്നിടുന്നു
നാടകങ്ങളെന്നപോൽ അവന്നു
സദ്പ്രചോദനങ്ങൾ
ശക്തിയായിനൽകുവാ- നവയ്ക്കുനൂറിലൊന്നുരണ്ടിനെങ്കിലും
കഴിഞ്ഞിടും.
അനിഷ്ട ഹേതുകങ്ങളും പ്രിയംകരങ്ങളും
തഥാ
മനക്കരുത്തിനെക്കവിഞ്ഞുയർന്നിടുംവി
കാരവും നിനയ്ക്കണം
രസങ്ങളൊൻപതാണവയ്ക്കധീനമാ-
യനേകസംഭവങ്ങളും
വരാമിതിൽപ്പെടുന്നതായ്.
സതീർത്ഥ്യനാണു ജീവിതത്തിലാദ്യമിത്ര,
മത്രയ-
ല്ലതിൽക്കവിഞ്ഞനിഷ്‌കളങ്കമൈത്രിയെ
ന്തുഭൂമിയിൽ?
ചതിക്കുടുക്കുകണ്ഠസീമ്‌നിവീണു
തൻസതീർത്ഥ്യനെ
മൃതിപ്പെടുത്തുകിൽക്കരഞ്ഞിടാത്തവൻമനുഷ്യനോ?
നടന്ന സംഭവം-പ്രഭാവതിക്കുവന്നനാശ,
മോർ- ത്തടങ്ങിടാതെ കേണുഞാൻ,
കരച്ചിൽകാവ്യരൂപമായ് അടുത്തിരുന്നു
പാഠശാലയിൽത്തലേദിനംവരെ
പഠിച്ചിരുന്നതാണു ഞങ്ങളോർക്കണം
സഹോദരാ.
കവിത്വമുള്ളഹൃത്തിതിൽ തപിച്ചിടാതെ
നില്ക്കുമോ? കവിഞ്ഞിടാതടങ്ങുമോ
പവിത്രമായ മൈത്രിയും? അവിജ്ഞനല്ല
നിങ്ങളെന്നറിഞ്ഞിടുന്നു ഞാനിദം
സവിസ്തരം
പറഞ്ഞിടാതെസംഗ്രഹിപ്പതുത്തമം.
എനിക്കുമന്നുയൗവ്വനം;
വൃഥാപവാദമോർത്തുഞാൻ
നിനച്ചതില്ലരേഖയേ ദിനേശരശ്‌മി
കാട്ടുവാൻ
കനത്തകൈയെഴുത്തുപുസ്‌തകത്തിലെ
ന്റെയുള്ളിലും
വനപ്രസൂനമെന്നമട്ടിരുന്നുപോയതൊട്ടുനാൾ.
ഉദിച്ചു സുപ്രഭാതമൊന്നതിന്നു
ദീപ്തിവീശുവാൻ വദിച്ചിടേണ്ടതിൽപരം;
വിരാമമത്രശോഭനം. “മതത്തിനുള്ള
കോട്ടഞാൻ തകർത്തതില്ലസോദരാ,
മതില്ക്കകത്തുറച്ചഭിത്തിമൂന്നിനുള്ളിലാണിവൾ.
(അപ്രകാശിതം)
ജീവിതംപോലെയന്ത്യം
ഇടിത്തീകണക്കെന്റെ
ഹൃദയംഭേദിച്ചുള്ളിൽ കടന്ന
വാർത്തയോർക്കാൻ
ശക്തിയില്ലെനിക്കിന്നും മരണം
സാധാരണം; രോഗികൾ മരിക്കുന്നു
ജരഠന്മാരും വിട്ടുപിരിയുന്നീലോകത്തെ
വിരഹം മനുഷ്യനു ദുസ്സഹം, പക്ഷേ കര-
ളുരുക്കി ദ്രവിപ്പിച്ചീടുന്നതോഭയങ്കരം
സോദരാ, സഹോദരാ….
ബാക്കിയെന്തോതേണ്ടു ഞാൻ! ഖേദമേ
രണ്ടക്ഷരം, വാക്കെനിക്കില്ലവേറേ.
സെപ്റ്റംബർ പന്ത്രണ്ടിലാ സംഭവം;
സായംസന്ധ്യ നിഷ്പ്രഭംകടന്നുപോയ്,
വന്നുടൻ നിശീഥിനി. അന്ധകാരത്താൽ
മുഖംമൂടിയ തമസ്വിനി
സന്ധ്യയെത്തട്ടിക്കടന്നെത്തിയീധരിത്രിയിൽ
തെല്ലുംസംഭ്രമത്തോടേ’യല്‌ഫോൻസാഭവൻ’*
നോക്കി അല്ലലോടെത്തിച്ചേർന്നുനിന്നിരുന്നദൃശ്യയായ്.
എന്തിനോസായാഹ്നത്തിൽ
പട്ടണത്തിലേക്കുപോയ്
പിന്തിരിഞ്ഞെത്തിതദാപ്രിതനാമെൻസോദരൻ.
കാറിൽനിന്നിറങ്ങവേ പുറകേ
നിഴൽപോലെ
വേറൊരുരൂപം-മൃതി-നില്‌പതുകണ്ടു നിശ.
അറിഞ്ഞു
പരസ്പ്‌പരംശബ്ദമില്ലാത്തവാക്കിൽ
24
പറഞ്ഞുകാര്യമെല്ലാം, കരഞ്ഞു
നിശാദേവി. പാകമായില്ക്കും പഴം
കർഷകൻ കണ്ടാൽ കൊണ്ടു-
പോകുകില്ലയോ? മൃതിദേവത
ചോദിക്കയായ്. അവളപ്പോഴേ തന്റെ
നീട്ടിയകരങ്ങളാ-
ലവനെമന്ദംപുല്‌കിക്കടന്നു വീട്ടിനുള്ളിൽ
യാതൊന്നുമറിയാതെ സാധുവെൻ
സഹോദരൻ വീതകല്മഷൻ
സ്‌നാനാഗാരത്തിൽ പ്രവേശിച്ചു. രാവിലേ
കുളിച്ചതാണതിനാൽ കൈകാൽ മുഖം
കേവലം വെടിപ്പാക്കി ധരിച്ചു വേറേ
വസ്ത്രം നാരസ്വസ്ഥം
പെട്ടെന്നൊരസ്വസ്ഥതതോന്നുകയാലോ
വേഗം കട്ടിലിൽ കിടന്നിട്ടു
മകളോടേവമോതി. ‘ഒന്നെന്നെ വീശു ഗീതേ’
സംഭ്രമിച്ചവൾ വീശി വന്നുടനമ്മച്ചിയും
ഡോക്‌ടരേ വിളിപ്പിച്ചു.
ആരുമാളയയ്ക്കാതെ,യത്ഭുതംതന്നേ-വേണ്ട
നേരത്തുസമീപത്തുവന്നെത്തിപുരോഹിതൻ,
ക്രിസ്തീയവിധിപോലെ
വേണ്ടതൊക്കെയും ചെയ്തു
യാത്രാനുവാദം നല്‌കി വിട്ടയച്ചാത്മാവിനെ.
കുറഞ്ഞനേരംകൊണ്ടാ ജീവിതം
സമാപിച്ചു പറന്നാധന്യാത്മാവു
പരലോകത്തേക്കുപോയ്.
അഴലില്ലാതെയുള്ളശാന്തിയിൽ,
വിശ്രാന്തിയിൽ,
നിഴലില്ലാതെയുള്ളദീപ്‌തിയിൽ
നിർലീനനായ്. ജീവിതം
നന്നായിരുന്നതുപോൽ തന്നെയന്ത്യം
ദൈവികസംവിധാനം
തന്നെയാണിതൊക്കെയും രാവിലേയന്നും
ദിവ്യപൂജയിൽ സംബന്ധിച്ചു
ജീവിതതീർത്ഥയാത്രയ്ക്കന്ത്യമാം
കാൽവയ്‌പായി ആശ്വസിച്ചാലും
നിത്യശാന്തിയിൽ സഹോദരാ, വിശ്രമം
ലഭിക്കാത്ത ജീവിതം നയിച്ച നീ
ഏകസന്താനം ഗീത, സഹധർമ്മിണി
ബേബി ശോകമൂകമായിമാനല്ലൊരിൻസ്റ്റിറ്റ്യൂട്ടും
അങ്ങിരുന്നോർമ്മിക്കണേ,
യദൃശ്യകരങ്ങളാൽ ഭംഗിയായ്പോറ്റീടണേ,
യാരേയും മറക്കല്ലേ.
(ദീപിക, ഒക്ടോബർ 11, 1976)
ചാവറകൊച്ചച്ചൻ
കേരളത്തിലണഞ്ഞ കർമ്മലനാഥതൻ
പ്രിയപുത്രനായ്
വീരജന്മമെടുത്തുനാട്ടിനുനന്മചെയ്തൊരു
പുണ്യവാൻ ധീരനായൊരുയോഗി,
വീണ്ടുമൊരേലിയാസ്, പലമട്ടിലും
പാരമാദരണീയനായൊരു ദൈവദാസനു
കൈതൊഴാം
കർമ്മലയ്ക്കെതിരായനല്ലൊരു കുന്നു
കണ്ടുപിടിച്ചതിൽ സന്ന്യസിച്ചുതപസ്സിനാൽ
ബതപുണ്യപൂർണ്ണതനേടുവാൻ
ഉന്നതാശയൊടാദ്യമായ് തുനിവാർന്ന
നിസ്‌തുലദിവ്യനാം ധന്യവൈദികനായ
‘ചാവറ’യച്ചനായിരു കൂപ്പുകൈ!
കുട്ടനാടൊരു
കേരളീയ’വെനീസു’തന്നെ,യിതേവിധം
ശിഷ്ടനായ മഹാപുമാനെ
നമുക്കുതന്നതുമാസ്‌ഥലം? വീട്ടുകാരുടെ
‘മുല’മോ പകലോൻ്റെ മറ്റ് മതെത്രയോ
കേട്ടുകേൾവിയുമാഭിജാത്യവുമുള്ളതെന്ന
റിയുന്നു നാം. ദൈവദൂതനുതുല്യമായൊരു
ദിവ്യസുന്ദരരൂപവും
പാവനത്വമതേവിധംപരമാർന്നമാനസതാരു
മായ് ധീവിലാസമൊടാഗൃഹത്തിനുദീപമായി
വളർന്നവൻ ദൈവഭക്തിയിൽ മുമ്പരായ
പിതാക്കളാൽ പരിലാളിതൻ
“കുട്ടിനല്ലമിടുക്ക” നെന്നു
പറഞ്ഞുപോയിടുമേവനും
ദൃഷ്ടിയൊന്നവനിൽപ്പതിക്കുകിലാർക്കുമ
ത്ര പ്രിയംകരം
ലക്ഷ്യമുന്നതമൊന്നുവച്ചുനയിക്കയാണഖി
ലേശ്വരൻ
പക്ഷമോടവനേ,യതാരറിയുന്നുകാണികളായവർ.
അന്നൊരിക്കലവന്റെവീട്ടിലണഞ്ഞവൈദി
കദേശികൻ’ വന്ദ്യനായൊരു
തോമാ³യെന്നഭിധാനമാർന്നപുരോഹിതൻ
സെമ്മിനാരിയിലേയ്ക്കുബാലകനേക്ഷണി
ച്ചവനെത്രയോ
സമ്മതത്തോടുമാഗ്രഹത്തൊടുമാവിളിക്കു
വിധേയനായ്
കണ്ണിലുണ്ണികുമാരനെപ്പിരിയുന്നതെങ്ങി
നെ?യെത്രയും കണ്ണുനീരുപൊഴിച്ചുപോയി
പിതാക്കളെന്നതു വാസ്തവം
25
വിണ്ണിലുള്ളവർ
പുഞ്ചിരിക്കുകയായിരിക്കണമപ്പൊഴെ
ന്നെണ്ണിടാമവർ
ഭാവിസൽഫലസാരവേദികളല്ലയോ!
അച്ഛനമ്മസഹോദരങ്ങളുമെത്രമേൽവ്യസ
നിക്കിലും
കൊച്ചുകുര്യനിളക്കമില്ലമനസ്സുറച്ചവനാണവൻ
അച്ചനാകണമെന്നുതന്നെ
വിനീതമാനസനായവൻ നിശ്ചയിച്ചു;
മുളക്കരുത്തറിയാം മുളച്ചുവരുമ്പൊഴേ.
ബാലനെട്ടുവയസ്സിലേബലിപീഠസേവനത
ത്പരൻ,
കാലുയർത്തിവലിഞ്ഞുപൊങ്ങണമന്നുത
ക്‌സ ായെടുക്കുവാൻ, ചേലൊടേ
സുറിയാനി വാക്കുകൾ
ചൊല്ലിടേണ്ടവയൊക്കെയും
പാലുപോലവനന്നൊഴുക്കിടുമായിരുന്നധര
ങ്ങളിൽ
ധീപ്രഗല്ഭത, സൽസ്വഭാവമിവയ്ക്കു
‘ചാവറ’തന്നെയാ- ണെപ്പൊഴും
നിലകൊണ്ടിരുന്നതു സെമ്മിനാരിയിൽ
മുമ്പനായ് ആദ്യപട്ടമവന്നു
കേവലമാറുരണ്ടുവയസ്സിലാ-
ണാദ്യപൂജയണയ്ക്കവേയിരുപത്തിനാലു
വയസ്സുമായ്.
ഭക്തനാംയുവവൈദികൻ, തുലയറ്റവാഗ്മി,
സമർത്ഥനായ് മിക്കഭാഷകളും ശരിക്കു
പഠിച്ചറിഞ്ഞൊരുവിജ്‌ഞനും
ഉത്കടപ്രഭയന്നു തെല്ലും കുറഞ്ഞിരുന്ന
മലങ്കര- യ്ക്കൊക്കുമിച്ചെറുദീപമെന്നു
വിധിച്ചിരിക്കുമനേകരും.
സ്വന്തനാടുസമുദ്ധരിപ്പതിനായ് ജനങ്ങളിൽ
വേണ്ടപോ-
ലന്തരംഗവിശുദ്ധിചേർക്കുകവിദ്യയുള്ളവ
രാക്കുക, ശാന്തിയെന്നിയെ
ജോലിചെയ്‌തവസാധ്യമാക്കിടുവാൻ മന
ശ്ശാന്തിയോടുതുടങ്ങിജീവിതയാത്രയീവിപുലാശയൻ.
ഭക്തിവർദ്ധകസൽപ്രസംഗമുയർന്നു
പള്ളികൾതോറുമീ ഭക്തനായൊരു
വാഗ്മിതന്നെ നടത്തിവന്നവ മിക്കതും
ആർക്കുമായവഹൃദ്യമായി,
കൃതാർത്ഥനായി പ്രസംഗകൻ സൂക്തിയിൽ
പറയുന്ന സൽഫലമേകി വിത്തുകൾ
മിക്കതും’
ധന്യമായവചോവിലാസമിലക്ട്രിസിറ്റികണ
ക്കുപാ-
ഞ്ഞന്യജാതിമതസ്‌ഥരേയുമിളക്കിവന്നു
പലപ്പൊഴും അന്യവസ്തുവനീതിയായ്
സ്വയമാക്കിവച്ചു സുഖിച്ചവർ-
ക്കുന്നതാശയദീപ്‌തിതട്ടിയുടൻ
തിരിച്ചുകൊടുക്കയായ്.
പുണ്യമാകിലുമന്യനിൽ പകരേണമെങ്കിൽ
സമൃദ്ധിയായ്
തന്നിലായതുവേണമെപ്പൊഴുമെന്നറി
ഞ്ഞൊരുസാത്വികൻ
സന്ന്യസിപ്പതിനായുറച്ചുവൃഥാവിലായതുമി
ല്ലതിൻ മുന്നിൽ യോഗികളായവൈദികർ
രണ്ടുപേരിനില്ക്കയാൽ
ശാന്തിഗേഹമതിന്നു
ലക്ഷണമൊത്തനല്ലൊരിടംതിര
ഞ്ഞെന്തുകഷ്‌ടതയും
സഹിപ്പതിനായ്‌തുനിഞ്ഞവർ മൂവരും
പന്തിയല്ലൊരിടത്തിലും
സ്‌ഥിതിയെന്നമാതിരികാൺകിലും
പിന്തിരിഞ്ഞതുമില്ല, നീണ്ടുതുടർന്നിരുന്നു
പരിശ്രമം.
കാറ്റുകിട്ടുകിലാസ്‌ഥലത്തു
കിണറ്റിലില്ലജലം, സദാ വറ്റിടാത്ത ജലം
ലഭിക്കുകിലില്ലകാറ്റവിടങ്ങളിൽ
രണ്ടുമൊത്തുവരുംസ്‌ഥലങ്ങളിൽ
യാത്രദുർഘടമീവിധം കണ്ടുകണ്ടു
കടന്നുപോയ് പല
കുന്നുമേടുകളൊക്കെയും..
വെട്ടിക്കാടിന്റെ മുക്കും, ‘വടകര, പിറവം
പുല്ലരിക്കുന്നു, പിന്നെ
പള്ളിക്കുന്നൊക്കെനോക്കി
പ്രഥിതവനതലം
വേദശൈലത്തിൽ നോക്കി”
ചെമ്മഞ്ചിക്കുന്നുനോക്കി ‘മുള’യൊട്ടു
‘കുള’വും” ചേർന്ന പേരുള്ളടത്തും.
ചെമ്മേ നോക്കീട്ടു കാർമ്മൽ മലയുടെ
നിലപാ- ടുള്ള മാന്നാനമെത്തി.
മാന്നാനം കുന്നുകണ്ടുനിറയെവിപിനമായ്,
പുഞ്ചമുന്നിൽവിരിച്ചും
നേരേയാർപ്പുക്കരക്കുന്നതിനെയവഗണി–
ച്ചിടുമൗന്നത്യമാർന്നും
ഗംഭീരൻ, പശ്ചിമാബ്‌ധിക്കഭിമുഖനതുമ
ല്ലെന്തുകുറ്റം തനിക്കെ ന്നുന്മേഷത്തോടു
ചോദിച്ചിടുമൊരുനിലയും ചാരിതാർത്ഥ്യം
വളർത്തി
കാടെല്ലാംവെട്ടിനീക്കിക്കനകമെവിടെ
കണ്ടെടുത്തിട്ടുകാര്യം
നേടാനെന്നുള്ള മട്ടിൽപണിതുടരുകയായ്
താപസാഗ്രേസരന്മാർ. മേടെല്ലാം
ഭംഗിയാക്കീ ശുഭദിനമിരുപ
ത്തെട്ടുമേടത്തിലേറ്റം” സാടോപം
കാണുമാറായൊരുകുരിശവിടെ-
26
