Eswaraparthanam

ഈശ്വരപ്രാർത്ഥന


തൊഴുതിടുന്നിവർ പാഹി പാഹി!

     പാപനാശനാ,

കഴൽ നമിച്ചിത കേണിടുന്നിവർ

    കന്യകാത്മജാ,

അഴലകറ്റുക പാഹി പാഹി!

    ലോകരക്ഷകാ,

പിഴപൊറുക്കുക പ്രേമവിഗ്രഹ, 

    മുക്തിദായകാ,

മൃതിവിനാശന, പാഹി പാഹി!

    ജീവദായകാ,

നിഖിലകാരണ, മുദിതസേവക,

    വിഷ്ടപേശ്വരാ, 

ചൊരിയണേകൃപ, പാഹി പാഹി! 

    മർത്യദൈവമേ,

കുരിശു കല്പകശാഖിയാക്കിയ

    കാൽവരിപ്രഭോ,

ജയപരാപര! പാഹി പാഹി!

    മരണശേഷവും

ഉയിരെടുത്തിഹ ഭൂവിൽവാണൊരു

    പരമപുരുഷാ,

സ്തുതിസനാതന, പാഹി പാഹി 

    പിതൃസുതാത്മരായ് 

മരുവിടുമ്പൊഴുമൊരുവനാകു- 

    മനാദ്യനന്തഭോ!

(മേരീവിജയം, ഡിസംബർ 1961)