Oru Chumbanam

ഒരുചുംബനം


ഒരു ചുംബന, മതുനൂതന, മതുശാശ്വത സുഖതം, 

കരളിൽ ചിരമമൃതോലുമൊരുറവാണതു നിതരാം.

അതു സാധനയുടെ സാധന, മറിയുന്നവരറിയും

പുതുതായതിലനുഭൂതികളിടതിങ്ങിടുമനിശം.

 

ഒരു ചുംബന,മരുമാമറയുടെ താവളമവിടം

തിരുമാറിലെ മുറിവാണതു, ദുരിതാപഹശുഭദം

 പരമത്ഭുത, മധരങ്ങളിലൊരു വൈദ്യുതചലനം! 

പരിചിൽ കുളിർ തിരമാലകളുടെ മേളവുമകമേ.

 

 ഒരു ചുംബനമതിൽ ജീവിതവിജയം നരനതുപോ-

ലൊരുദർശനമതുദൃക്കിനു സഫലീകൃത ജനനം. 

നരരക്ഷകനവ മർദ്ദിതനപമാനിതനൊടുവിൽ 

കുരിശിൽ തിരുമരണം ഹൃദിമുറിവേറ്റതികഠിനം. 

ഒരു ശൂലമൊരിടിവാളിനൊടിടയും ത്വരയോടുപാ-

ഞ്ഞരുമത്തിരുഹൃദയത്തിനു നടുവേയതുകയറി

പരമാവധിയതിനാഴവുമതുകണ്ടതിശയമാർ-

ചരമാതയിലതു പിൻതിരിയുകയായ്; ക്ഷതമതുതാൻ 

പരമോന്നത ഗുണധോരണി വിലസും തിരുഹൃദയം! 

നരലോകമെ,യിതു കാണണമൊരുനോക്കൊരു നിമിഷം

പുരുസുന്ദരസുഖദർശന, മിതുതാനയി, ത്രിദിവം 

തിരുമാറ്റിയ നവരംഗമിതറിയൂ ഹൃദി നുകരു

 

                                                                     (കാർമെൽ, ഡിസംബർ, 1977)